നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ചൂടുകാലാവസ്ഥ കൊറോണയെ തടയില്ല; പക്ഷെ പകരുന്നത് മന്ദഗതിയിലാക്കിയേക്കും

  ചൂടുകാലാവസ്ഥ കൊറോണയെ തടയില്ല; പക്ഷെ പകരുന്നത് മന്ദഗതിയിലാക്കിയേക്കും

  മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരുടെ വിശകലനപ്രകാരം കൊറോണ വൈറസ് വ്യാപനം ചൂടു കൂടുതലുള്ള സമൂഹങ്ങളിൽ മന്ദഗതിയിലായേക്കും

  coronavirus

  coronavirus

  • Share this:
   ചൂടുകാലാവസ്ഥയിൽ കൊറോണ വൈറസ് പകരുന്നത് മന്ദഗതിയിലായേക്കുമെന്ന് റിപ്പോർട്ടുകൾ. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരുടെ വിശകലനപ്രകാരം കൊറോണ വൈറസ് വ്യാപനം ചൂടു കൂടുതലുള്ള സമൂഹങ്ങളിൽ മന്ദഗതിയിലായേക്കും.

   മൂന്ന് ഡിഗ്രി സെൽഷ്യസിനും 17 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനിലയുള്ള പ്രദേശങ്ങളിലാണ് കൊറോണ വൈറസ് പകരുന്നതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, നിലവിൽ 18 ഡിഗ്രി സെൽഷ്യസിനും മുകളിലുള്ള രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. എന്നാൽ, ഇതുവരെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആഗോള കേസുകളിൽ 6 ശതമാനത്തിൽ താഴെയാണ് ഈ രാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

   എന്നാൽ, താഴ്ന്ന താപനിലയുള്ള രാജ്യങ്ങളിൽ കേസുകളുടെ എണ്ണം വേഗത്തിൽ വർദ്ധിച്ചെന്നും എം ഐ
   ടിയിലെ കമ്പ്യൂട്ടേഷണൽ സയന്റിസ്റ്റ് ആയ കാസിം ബുഖാരി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയുള്ള യൂറോപ്പിൽ ഇത് കാണാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
   മറ്റ് വൈറസുകളുമായി കാലഘടനയിൽ സാമ്യമുണ്ടെന്നാണ് എപ്പിഡെമിയോളജിസ്റ്റുകൾ വിലയിരുത്തുന്നത്. ഉത്തരാർധഗോളത്തിൽ നവംബർ മുതൽ ഏപ്രിൽവരെയുള്ള സമയത്താണ് ഫ്ളൂ വ്യാപനം നടക്കുന്നതെന്ന് അമേരിക്കയിലെ ഗ്ലോബൽ എയിഡ്സ് കോർഡിനേറ്ററും ട്രംപ് ഭരണകൂടം നിയോഗിച്ച കൊറോണ വൈറസ് ടാസ്ക് ഫോഴ്സിലെ അംഗവുമായ ഡോ. ഡെബോറ ബിർക്സ് പറയുന്നു. എല്ലാവർഷവും സാധാരണ ജലദോഷത്തിന് കാരണമാകുന്ന നാല് തരം കൊറോണ വൈറസുകൾ ചൂടുള്ള കാലാവസ്ഥയിൽ കുറയുന്നതായാണ് കാണുന്നത്.

   2003 ലെ സാർസ് രോഗവ്യാപനവുമായി ഇപ്പോഴത്തെ കൊറോണ വ്യാപനം സമാനമാണെന്നും ഡോ. ബിർക്സ് അഭിപ്രായപ്പെട്ടു. എന്നാൽ ചൈനയിലും ദക്ഷിണ കൊറിയയിലും വൈറസ് പടർന്നുപിടിക്കുന്നത് പിന്നീട് ആരംഭിച്ചതിനാൽ, പുതിയ കൊറോണ വൈറസ് അതേ രീതിയിൽ മുന്നോട്ടുപോകുമോ എന്ന് നിർണ്ണയിക്കാൻ പ്രയാസമാണെന്ന് അവർ പറഞ്ഞു.
   You may also like:BREAKING | കേരളം ലോക് ഡൗൺ ചെയ്തു; 28 പേർക്ക് കൂടി കോവിഡ് 19 [NEWS]ലോക്ക് ഡൗണ്‍: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എത്ര മണിവരെ തുറക്കും? [NEWS]COVID 19 | ബിവറേജസ് വിൽപനശാലകൾ പ്രവർത്തിക്കും; എന്തുകൊണ്ട്? മുഖ്യമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ [NEWS]

   കൊറോണ വൈറസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പഠന റിപ്പോർട്ടുകളും സമാനമായ നിഗമനങ്ങളിലാണ് എത്തിയിട്ടുള്ളത്. സ്‌പെയിനിലെയും ഫിൻ‌ലാൻഡിലെയും ഗവേഷകരുടെ ഒരു വിശകലനത്തിൽ, 28.3 ഡിഗ്രി മുതൽ 49 ഡിഗ്രി ഫാരൻഹീറ്റ് വരെ (അല്ലെങ്കിൽ മൈനസ് 2 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ) വരണ്ട അവസ്ഥയിലും താപനിലയിലും വൈറസ് കണ്ടെത്തിയതായി പറയുന്നു. ചൈനീസ് സർക്കാർ കൂടുതൽ കർശനമായ നടപടികളിലേക്ക് കടക്കുന്നതിന് മുൻപുതന്നെ ഉയർന്ന താപനിലയും ഈർപ്പം കലർന്ന അന്തരീക്ഷവുമുള്ള നഗരങ്ങളിൽ വൈറസ് ബാധയുടെ തുടക്കത്തിൽ തന്നെ അണുബാധ പകരുന്നതിന്റെ വേഗത കുറവാണെന്ന് മറ്റൊരു സംഘം റിപ്പോർട്ട് ചെയ്യുന്നു.

   എന്നാൽ ഈ പഠനങ്ങളൊന്നും മറ്റ് ശാസ്ത്രജ്ഞർ സമഗ്രമായി അവലോകനം ചെയ്തിട്ടില്ല. യാത്രാ നിയന്ത്രണങ്ങൾ, സാമൂഹിക അകലം പാലിക്കൽ, പരിശോധനകളുടെ ലഭ്യതയിലെ വ്യത്യാസങ്ങൾ, ആശുപത്രികൾ നേരിടുന്ന സമ്മർദങ്ങൾ എന്നിവ വിവിധ രാജ്യങ്ങളിലെ കേസുകളുടെ എണ്ണത്തെ ബാധിച്ചിരിക്കാമെന്ന് ഡോ. ബുഖാരി സമ്മതിക്കുന്നു.

   കൊറോണ വൈറസ് കേസുകളും കാലാവസ്ഥയും തമ്മിലുള്ള പരസ്പരബന്ധം നയരൂപീകരണക്കാരെയും പൊതുജനങ്ങളെയും അലംഭാവത്തിലേക്ക് നയിക്കരുത്.

   “നമ്മൾ ഇപ്പോഴും ശക്തമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്,” ഡോ. ബുഖാരി പറഞ്ഞു. “ചൂടുള്ള താപനില ഈ വൈറസിന്റെ കാഠിന്യം കുറച്ചേക്കാം , എന്നാൽ ഇത് കൊണ്ട് വൈറസ് പകരില്ലെന്ന് പറയാനാകില്ല.”

   ചൂടുള്ള താപനില കൊറോണ വൈറസിന് വായുവിലോ ഉപരിതലത്തിലോ ദീർഘനേരം നിലനിൽക്കാൻ ബുദ്ധിമുട്ടുണ്ടാക്കുമായിരിക്കും. പക്ഷേ ഈ വൈറസുകൾക്ക് ദിവസങ്ങൾ അല്ലെങ്കിലും, മണിക്കൂറുകളോളം നിലനിൽക്കാനാകും- ഡോ. ബുഖാരി പറഞ്ഞു.

   സാധാരണ ജലദോഷത്തിന് കാരണമാകുന്ന വൈറസുകള്‍ പോലും വേനൽക്കാലത്ത് പൂർണമായും അപ്രത്യക്ഷമാകുന്നില്ല. അനേകം ആളുകളുടെ ശരീരത്തിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അവ ഇപ്പോഴും കുറഞ്ഞ നിലയിൽ നിലനിൽക്കുന്നുണ്ട്, അണുബാധകൾ വീണ്ടും പടരുന്നതിന് അനുയോജ്യമായ അവസ്ഥ ഉണ്ടാകുന്നതുവരെ അവ കാത്തിരിക്കും.

   ചില വൈറസുകൾ വിപരീത സ്വഭാവം കാണിക്കുന്നുണ്ട്. ഉദാഹരണത്തിന്, പോളിയോ, ക്ഷയരോഗ വൈറസുകൾ. ഇവ ചൂടുള്ള കാലാവസ്ഥയിൽ വേഗത്തിൽ പടരുന്നു. ചില വൈറസുകൾ‌ക്ക് കാലാനുസൃതമായ വ്യത്യാസമില്ലെന്നതും ശ്രദ്ധേയം.

   കൊറോണ വൈറസിനെ കാലാവസ്ഥാ രീതികൾ എങ്ങനെ രൂപപ്പെടുത്തുന്നതു സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കാൻ നാല് മുതൽ ആറ് ആഴ്ച വരെ സമയമെടുക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഓഫീസായ പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ അസിസ്റ്റന്റ് ഡയറക്ടർ ജർബാസ് ബാർബോസ പറഞ്ഞു.

   മറ്റ് ശ്വാസകോശ വൈറസുകളേക്കാക്കാൾ കൊറോണ വൈറസിന് ചൂടിൽ നിലനിൽക്കാനാകുമെന്നതാണ് ഇപ്പോൾ ആഗോളതലത്തിലുണ്ടായ വ്യാപനം വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് W.H.O. രോഗബാധിതരെ ക്വാറന്റൈൻ ചെയ്യണമെന്ന് രാജ്യങ്ങളോട് നിർദ്ദേശിക്കുന്നത്.

   “ചൂടുള്ള താപനിലയിൽ, പ്രത്യേക പ്രായക്കാർക്കിടയിലോ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക വിഭാഗത്തിലോ വൈറസ് ബാധിക്കില്ലെന്നു കരുതുന്നത് അപകടമാണ്,” മെക്സിക്കോയിലെ മുൻ ആരോഗ്യമന്ത്രിയും ഇപ്പോൾ മിയാമി സർവകലാശാല പ്രസിഡന്റുമായ ഡോ. ജൂലിയോ ഫ്രെങ്ക് പറഞ്ഞു. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകളും അവഗണിച്ചാൽ വിനാശകരമാകുമെന്നും അദ്ദേഹം പറയുന്നു.

   വടക്കൻ അർദ്ധഗോളത്തിലെ ചില ഭാഗങ്ങളിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ശക്തമായ ചൂട് അനുഭവപ്പെടാറുണ്ട്. ഈ സമയങ്ങളിൽ വൈറസ് വ്യാപനം കുറയുമെങ്കിലും അതു താൽക്കാലിക പ്രതിഭാസം മാത്രമാണെന്ന് ഡോ. ബുഖാരി മുന്നറിയിപ്പ് നൽകുന്നു.

   "കൊറോണ വൈറസിന്റെ വ്യാപനം ഉയർന്ന ആർദ്രതയിൽ കുറയുകയാണെങ്കിൽപ്പോലും, അതിന്റെ പ്രഭാവം 40 ഡിഗ്രിക്ക് മുകളിലുള്ള പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടും, അതിൽ യൂറോപ്പും വടക്കേ അമേരിക്കയും ഉൾപ്പെടുന്നു, ”അദ്ദേഹം പറഞ്ഞു.

   അതേസമയം വൈറസ് എപ്പോൾ തിരിച്ചുവരുമെന്ന് ആർക്കും പറയാനാകാത്ത അവസ്ഥയുമാണ്.
   First published:
   )}