'ആശങ്ക വേണ്ടാ, രോഗികളുടെ എണ്ണം വർധിക്കുന്നത് പ്രതീക്ഷിച്ചത്': ആരോഗ്യമന്ത്രി

ക്വറന്റീൻ കർശനമായി പാലിക്കണം. സർക്കാർ നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കണം. വൈറസ് ബാധ ആർക്കും വരാമെന്ന ചിന്ത വേണം

News18 Malayalam | news18-malayalam
Updated: June 8, 2020, 12:36 PM IST
'ആശങ്ക വേണ്ടാ, രോഗികളുടെ എണ്ണം വർധിക്കുന്നത് പ്രതീക്ഷിച്ചത്': ആരോഗ്യമന്ത്രി
കെ.കെ ശൈലജ
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ വർധന പ്രതീക്ഷിച്ചിരുന്നതാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിദേശത്തു നിന്ന് മലയാളികൾ തിരിച്ചെത്തുമ്പോൾ ഇത്തരം കണക്ക് പ്രതീക്ഷിച്ചതു തന്നെയാണ്. പ്രതീക്ഷയ്ക്കപ്പുറം ഉണ്ടായിട്ടില്ല. ഇതു നേരിടണം. ആളുകൾ വരുന്നത് കുറയുമ്പോൾ രോഗികളുടെ എണ്ണവും കുറയും.
മരണങ്ങൾ ഉണ്ടാകില്ലെന്നു പറയാൻ കഴിയില്ലെന്നു ആരോഗ്യമന്ത്രി പറഞ്ഞു.

ഗുരുതര അസുഖം ബാധിച്ചവരാണ് മരിക്കുന്നത്. രക്ഷിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. മരണം ഉണ്ടാകാതെ നോക്കുകയാണ് പ്രധാനം. രക്ഷിക്കാൻ കഴിയുന്നവരെ രക്ഷിക്കണം. നമ്മുടെ കുഴപ്പം കൊണ്ട് ഒരു മരണവും സംഭവിക്കാൻ പാടില്ല. സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം തടയണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ക്വറന്റീനും കണ്ണി മുറിക്കലും അതിപ്രധാനം

ക്വറന്റീൻ കർശനമായി പാലിക്കണം. സർക്കാർ നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കണം. വൈറസ് ബാധ ആർക്കും വരാമെന്ന ചിന്ത വേണം. ബ്രേക്ക് ദ ചെയിൻ ശക്തമാക്കണം, ശാരീരിക അകലം പാലിക്കണം. എല്ലാക്കാലത്തേക്കും നാട് പൂട്ടിക്കെട്ടി ഇടാൻ പറ്റില്ല. മാസ്ക് ശരിയായി ധരിക്കണം. വൈറസ് കുറെക്കാലത്തേക്ക് നീണ്ടു നിൽക്കുമെന്നും മന്ത്രി പറഞ്ഞു.
TRENDING:കഠിനംകുളം കൂട്ടബലാത്സംഗം ആസൂത്രിതം; യുവതിയുടെ ഭർത്താവിൽനിന്ന് പണം വാങ്ങിയെന്ന് പ്രതികളുടെ മൊഴി [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]Unlock 1.0 Kerala | ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി ഇപ്പോൾ തുറന്നു കൊടുക്കരുത്: കേരള ക്ഷേത്രസംരക്ഷണ സമിതി [NEWS]
ഹോം ക്വറന്റീൻ ഫലപ്രദമാണെന്നു തെളിഞ്ഞു. ആദ്യ ഘട്ടത്തിൽ ചില ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും പല രാജ്യങ്ങളും ഹോം ക്വറന്റീൻ സംവിധാനം പിന്തുടരുന്നുണ്ട്. സംസ്ഥാനത്ത് ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീൻ അവസാനിപ്പിച്ചിട്ടില്ല. ഹോം ക്വറന്റീൻ സൗകര്യമില്ലാത്തവർക്ക് സർക്കാർ സൗകര്യമൊരുക്കുമെന്നും കെ.കെ. ശൈലജ പറഞ്ഞു.
First published: June 8, 2020, 12:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading