HOME » NEWS » Corona » WEST BENGAL CM MAMATA BANERJEE S YOUNGER BROTHER ASHIM BANERJEE DIES OF COVID 19

മമത ബാനർജിയുടെ ഇളയ സഹോദരൻ അഷിം ബാനർജി കോവിഡ് ബാധിച്ച് മരിച്ചു

ബംഗാളിൽ വെള്ളിയാഴ്ച പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. 20,846 പുതിയ രോഗികളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്.

News18 Malayalam | news18-malayalam
Updated: May 15, 2021, 1:14 PM IST
മമത ബാനർജിയുടെ ഇളയ സഹോദരൻ അഷിം ബാനർജി കോവിഡ് ബാധിച്ച് മരിച്ചു
Mamata Banerjee (File Photo)
  • Share this:
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇളയ സഹോദരൻ അഷിം ബാനർജി കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതനായതിനെ തുടർന്ന് കൊൽക്കത്ത മെഡിക്ക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു മരണമെന്ന് ആശുപത്രി ചെയർമാൻ ഡോ. അലോക് റോയ് അറിയിച്ചു.

ബംഗാളിൽ വെള്ളിയാഴ്ച പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. 20,846 പുതിയ രോഗികളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 136 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 10,94,802 പേർക്കാണ് ബംഗാളിൽ കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 12,993 ആണ്.




'ഇന്ത്യയിലെ കോവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നത്'; ലോകാരോഗ്യ സംഘടന മേധാവി

ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കോവിഡ് കൂടുതൽ അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ കോവിഡ് സാഹചര്യം നേരിടാൻ ഡബ്ല്യൂഎച്ച്ഒയും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനകം ആയിരക്കണക്കിന് ഓക്സിജൻ കോൺസൻട്രേറ്ററുകൾ, മൊബൈൽ ഫീൽഡ് ഹോസ്പിറ്റൽ ടെന്റുകൾ, മാസ്ക് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിൽ എത്തിച്ചതായി അദ്ദേഹം അറിയിച്ചു.

Also Read- കോവിഡ് ബാധിതരായ കുട്ടികൾ ലക്ഷണങ്ങൾ കാണിച്ചേക്കില്ല, കൂടുതൽ ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ്

ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. നിരവധി സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളും മരണ നിരക്കും ഉയർന്ന അളവിൽ തുടർന്നു കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസത്തെ മീഡിയാ ബ്രീഫിങ്ങിൽ ടെഡ്രോസ് അദാനോം പറഞ്ഞു. നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, കൊളംബിയ, തായ്ലന്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വ്യാപനം ഉയർന്നു കൊണ്ടിരിക്കുകയാണ്. ചില അമേരിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും ഉയർന്ന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ കോവിഡ് മരണങ്ങളിൽ 40 ശതമാനവും അമേരിക്കൻ രാജ്യങ്ങളിൽ നിന്നാണ്. ആഫ്രിക്കയിലും ചില രാജ്യങ്ങളിൽ രോഗ വ്യാപനം രൂക്ഷമാണെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി.

Also Read- പിപിഇ കിറ്റിന് 273 രൂപ; ട്രിപ്പിൾ ലെയർ മാസ്കിന് 3.90 രൂപ; അവശ്യസാധന നിയന്ത്രണ നിയമപ്രകാരം വില നിശ്ചയിച്ച് സർക്കാർ
Published by: Rajesh V
First published: May 15, 2021, 1:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories