Lockdown|ലോക്ക്ഡൗൺ ജൂലൈ 31 വരെ നീട്ടി പശ്ചിമ ബംഗാൾ

കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ ജൂണ്‍ 30ന് അവസാനിക്കാനിരിക്കെയാണ് മ​മ​ത ബാ​ന​ർ​ജി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

Mamta

Mamta

  • Share this:
    കൊ​ൽ​ക്ക​ത്ത: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗണ്‍ പശ്ചിമ ബംഗാള്‍ ജൂലായ് 31 വരെ നീട്ടി. സ്‌കൂളുകളും കോളജുകളും ജൂലായ് 31 വരെ തുറക്കില്ലെന്നും തീവണ്ടികളും മെട്രോ ട്രെയിനുകളും ഓടില്ലെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി.

    കേ​ന്ദ്ര സ​ർ​ക്കാ​ർ  പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ ജൂണ്‍ 30ന് അവസാനിക്കാനിരിക്കെയാണ് മ​മ​ത ബാ​ന​ർ​ജി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. പു​തി​യ തീ​രു​മാ​ന പ്ര​കാ​രം ജൂ​ലൈ 31 വ​രെ ബം​ഗാ​ളി​ൽ ലോ​ക്ക്ഡൗ​ണ്‍ തു​ട​രും.  മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാണ് ഇ​തു സം​ബ​ന്ധി​ച്ചു ധാ​ര​ണ​യാ​യത്. കോ​വി​ഡ് വ്യാപനത്തെ തുടർന്നാണ് ലോക്ക്ഡൗൺ നീട്ടുന്നതെന്ന് മമത പറഞ്ഞു.
    You may also like:GOOD NEWS|കല്യാണ ദിവസം കോവിഡ് രോഗികൾക്ക് 50 കിടക്കകൾ നൽകി ദമ്പതികൾ; സ്നേഹം പങ്കുവെച്ച് ട്വിറ്റർ
    [PHOTO]
    Viral video|'ഇന്നത്തെ പണി കഴിഞ്ഞു'; ലോക്ക്ഡൗണിൽ നവാസുദ്ദീൻ സിദ്ദിഖിയുടെ പണി ഇതാണ്
    [NEWS]
    പാക് തലസ്ഥാനത്ത് ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയുന്നു; ശ്മശാനത്തിനും സ്ഥലം നൽകി
    [NEWS]


    അതേ സമയം സംസ്ഥാനത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതോടെ മറ്റ് രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ല എന്ന പരാതി സര്‍വ്വകക്ഷിയോഗത്തില്‍ ഉയര്‍ന്നു. ഇത് പരിഹരിക്കാന്‍ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മമത ബാനര്‍ജി അറിയിച്ചു.

    ചൊ​വ്വാ​ഴ്ച ബം​ഗാ​ളി​ൽ 370 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 14,728 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. 580 പേ​ർ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.
    Published by:Gowthamy GG
    First published:
    )}