നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • 144 in Alappuzha District | ആലപ്പുഴ ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ; ഒക്ടോബർ 3 മുതൽ 31 വരെ നിരോധനാജ്ഞ

    144 in Alappuzha District | ആലപ്പുഴ ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ; ഒക്ടോബർ 3 മുതൽ 31 വരെ നിരോധനാജ്ഞ

    ഒക്ടോബർ മൂന്നുമുതൽ ഒരു മാസക്കാലത്തേക്കാണ് നിയന്ത്രണങ്ങൾ

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ആലപ്പുഴ:  ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ്144 പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ല കളക്ടര്‍ ഉത്തരവിട്ടു. 23 ഗ്രാമപഞ്ചായത്തിലും 5 മുനിസിപ്പാലിറ്റികളിലും കോവിഡ് കേസുകളും ക്വാറൻറീൻ കേസുകളും ആശങ്കപ്പെടുത്തുന്ന വിധത്തിൽ കൂടിയതിൻറെ പശ്ചാത്തലത്തിൽ രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ആണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

      ഈ ഉത്തരവ് അനുസരിച്ച് ച്ച ഓരോ വ്യക്തിയും മറ്റുള്ളവരുമായി ഇടപെടുമ്പോൾ മാസ്ക്, സാമൂഹിക അകലം,
      തുടങ്ങിയവ അടക്കമുള്ള കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം.

      Also Read എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ; ഒക്ടോബർ 3 മുതൽ 31 വരെ നിരോധനാജ്ഞ

      1. വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു
      2. സാംസ്കാരിക പരിപാടികള്‍, ഗവണ്മെൻറ് നടത്തുന്ന പൊതു പരിപാടികള്‍,രാഷ്ട്രിയ, മത , സാമൂഹികചടങ്ങുകള്‍,തുടങ്ങിയവയില്‍ പരമാവധി 20 പേരെ മാത്രമേ അനുവദിക്കു

      Also Read തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ; ഒക്ടോബർ 3 മുതൽ 31 വരെ നിരോധനാജ്ഞ

      3. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്റ്റോറൻറുകള്‍, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രേക്ക് ദി ചെയിൻ നിര്‍ദേശങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ പാടുള്ളു.

      Also Read കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ; ഒക്ടോബർ 3 മുതൽ 31 വരെ നിരോധനാജ്ഞ

      അഞ്ചു പേരില്‍അധികം കൂട്ടം കൂടാൻ പാടില്ല

      ആലപ്പുഴ, ചേർത്തല, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ നഗരസഭകളിലെയും അരൂർ, അരൂക്കുറ്റി, കടക്കരപ്പള്ളി, വയലാർ, മാരാരിക്കുളം സൗത്ത്, ആര്യാട്, മണ്ണഞ്ചേരി, പുന്നപ്ര നോർത്ത്, പുന്നപ്ര സൗത്ത്, അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത് ,പുറക്കാട്, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, ഭരണിക്കാവ്, ചിങ്ങോലി ,പാലമേൽ, പത്തിയൂർ , നെടുമുടി , രാമങ്കരി, നീലംപേരൂർ, ചേർത്തല സൗത്ത് എന്നീ ഗ്രാമപഞ്ചായത്തുകളിലെയും പൊതു സ്ഥലങ്ങള്‍, ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റുകള്‍, മറ്റ് ആളുകൾ കൂടുന്ന ഇടങ്ങൾ എന്നിവ അണുനശീകരണം നടത്തുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണസ്ഥപന സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണം.
      Published by:Aneesh Anirudhan
      First published:
      )}