• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • INFO | കോവിഡ് 19 ബാധിച്ചയാള്‍ മരണമടഞ്ഞാല്‍ എന്ത് ചെയ്യണം? അറിയാം ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങൾ

INFO | കോവിഡ് 19 ബാധിച്ചയാള്‍ മരണമടഞ്ഞാല്‍ എന്ത് ചെയ്യണം? അറിയാം ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങൾ

മൃതദേഹത്തില്‍ നിന്നും വളരെപ്പെട്ടന്ന് രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: കോവിഡ് 19 രോഗികള്‍ക്ക് മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പ് നല്‍കി വരുന്നതെങ്കിലും മറ്റ് രോഗങ്ങളാലോ കൊറോണ വൈറസ് രോഗബാധ മൂര്‍ച്ഛിച്ചോ മരണമടഞ്ഞാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളില്‍ ആരോഗ്യ വകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഈ രോഗം ബാധിച്ച് മരണമടഞ്ഞാല്‍ മൃതദേഹത്തില്‍ നിന്നും വളരെപ്പെട്ടന്ന് രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.



      • കോവിഡ് 19 ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.

      • മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും പരിശീലനം നേടിയ ജീവനക്കാരെ ആശുപത്രികള്‍ നിയോഗിക്കണം.

      • മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളായ പി.പി.ഇ. കിറ്റ് ഉപയോഗിക്കേണ്ടതാണ്.

      • സംസ്‌കാര വേളയില്‍ കുടുംബങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.

      • ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കണം. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തായയിന് ശേഷം മൃതദേഹം കൊണ്ടുപോയ സ്ട്രക്ച്ചര്‍ അണുവിമുക്തമാക്കണം.




    You may also Read:ലോക്ക് ഡൗൺ ലംഘിച്ച് റോഡിൽ ഇറങ്ങിയവരെ ഏത്തമി‌ടീപ്പിച്ചു; വീണ്ടും വാർത്തകളിൽ നിറഞ്ഞ് യതീഷ് ചന്ദ്ര [NEWS]BREAKING; കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് മട്ടാഞ്ചേരി സ്വദേശി [NEWS]കെട്ടിപ്പിടിക്കാനെത്തിയ മകനെ തടഞ്ഞു നിർത്തി വിതുമ്പി ഡോക്ടറായ പിതാവ്; വൈറലായി ഒരു നൊമ്പരക്കാഴ്ച [NEWS]



      • കോവിഡ് 19 അണുബാധ മൂലം മരിച്ച ആളിന്റെ മൃതദേഹം അടുത്ത് നിന്ന് കാണരുത്. നിശ്ചിത അകലത്തിലുള്ള അന്ത്യകര്‍മങ്ങള്‍ കുഴപ്പമില്ലെങ്കിലും ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.

      • സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം.

      • മൃതദേഹങ്ങളില്‍ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കേണ്ടതാണ്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും മേല്‍നോട്ടവും ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കുന്നതാണ്.

      • സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.





    !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
    Published by:Aneesh Anirudhan
    First published: