നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകമല്ല, അതിലും അപ്പുറം: ലോകാരോഗ്യ സംഘടന

  COVID 19| ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകമല്ല, അതിലും അപ്പുറം: ലോകാരോഗ്യ സംഘടന

  ലോകാരോഗ്യ സംഘടനയ്ക്ക് സാധ്യതമായതെല്ലാം ചെയ്യുന്നുണ്ടെന്നും WHO മേധാവി

  WHO Chief Tedros Adhanom

  WHO Chief Tedros Adhanom

  • Share this:
   കോവിഡ് രൂക്ഷമായ ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകമായതിനും അപ്പുറമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനോം. കോവിഡ് മഹാമാരിയെ നേരിടാൻ ഇന്ത്യക്ക് കൂടുതൽ സഹായങ്ങൾ നൽകുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

   ആയിരക്കണക്കിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മുൻകൂട്ടി നിർമ്മിച്ച മൊബൈൽ ഫീൽഡ് ആശുപത്രികൾ, ലബോറട്ടറി വിതരണങ്ങൾ എന്നിവ ഉൾപ്പെടെ ലോകാരോഗ്യ സംഘടനയ്ക്ക് സാധ്യതമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ്രോസ് അറിയിച്ചു.

   ഇന്ത്യയിലേക്ക് 2600 ഡബ്ല്യുഎച്ച്ഒ അംഗങ്ങളെ കൂടി അയച്ചതായും ടെഡ്രോസ് മീഡിയ ബ്രീഫിങ്ങിൽ വ്യക്തമാക്കി. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ വിവിധ ലോക രാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. യുഎസില്‍ നിന്നും ബ്രിട്ടനില്‍ നിന്നും വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ വാക്‌സിന്‍ ഉപകരണങ്ങള്‍ എന്നിവ രാജ്യത്തെത്തി.

   അതേസമയം, കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന് സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മേധാവി ജനറല്‍ ബിപിന്‍ റാവത്തുമായി കൂടിക്കാഴ്ച നടത്തി. കോവിഡിനെ നേരിടാന്‍ സായുധ സേന നടത്തുന്ന ഒരുക്കങ്ങളും പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിരമിച്ച സായുധ സേനയിലെ മെഡിക്കല്‍ ഓഫീസര്‍മാരെ തിരിച്ചുവിളിക്കുകയാണെന്ന് ജനറല്‍ ബിപിന്‍ റാവത്ത് പ്രധാനമന്ത്രിയെ അറിയിച്ചു.

   You may also like:Covid 19 | 'സംസ്ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം'; മുഖ്യമന്ത്രി

   മെഡിക്കല്‍ ഉദ്യോഗസ്ഥരെ കമാന്‍ഡ് എച്ച്ക്യു, കോര്‍പ്‌സ് എച്ച്ക്യു, ഡിവിഷന്‍ എച്ച്ക്യു, നേവി, എയര്‍ഫോഴ്‌സ് ആസ്ഥാനങ്ങിലേക്കും വിന്യസിക്കുമെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് സായുധ സേനയ്ക്ക് ലഭ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രികള്‍ക്കായി വിട്ടുക്കൊടുക്കുമെന്ന് റാവത്ത് അറിയിച്ചു. സാധ്യമായ സ്ഥാലങ്ങളില്‍ എല്ലാം സൈനിക മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

   ഇതിനിടയിൽ, വാക്‌സിന്‍ നിര്‍മ്മാതക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരോട് വാക്‌സിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയത്തിന് കീഴില്‍ മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം.
   Published by:Naseeba TC
   First published:
   )}