• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| വൈറസ് എങ്ങനെ മനുഷ്യരിലേക്ക് പടർന്നു? അന്വേഷിക്കാൻ WHO വിദഗ്ദ സംഘം ചൈനയിലേക്ക്

COVID 19| വൈറസ് എങ്ങനെ മനുഷ്യരിലേക്ക് പടർന്നു? അന്വേഷിക്കാൻ WHO വിദഗ്ദ സംഘം ചൈനയിലേക്ക്

വൈറസിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം വേണമെന്ന് മേയിൽ നടന്ന സമ്മേളനത്തിൽ 120 രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു

who

who

  • Share this:
    കോവിഡ്-19 വൈറസ് മൃഗങ്ങളിൽനിന്ന് എങ്ങനെ മനുഷ്യരിലേക്ക് പടർന്നുവെന്ന് കണ്ടെത്താൻ ലോകാരോഗ്യസംഘടനയിലെ വിദഗ്ധർ ചൈനയിലേക്ക് തിരിക്കുന്നു. അന്വേഷണത്തിന് കൃത്യമായ പദ്ധതി തയ്യാറാക്കുമെന്നും ശേഷം കൂടുതൽ വിദഗ്ദരെ ഉൾപ്പെടുത്തി അന്വേഷണം വ്യാപകമാക്കുമെന്നും ഡബ്ല്യു.എച്ച്.ഒ. പറഞ്ഞു

    മൃഗസംരക്ഷണം, പകർച്ചവ്യാധി വിഭാഗങ്ങളിലെ വിദഗ്ധർ ബെയ്ജിങ്ങിൽ ചെലവിട്ട് കൂടുതൽ പഠനങ്ങൾ നടത്തും. വുഹാനിലെ മാംസച്ചന്തയാണ് സംശയത്തിലുള്ളത്. ഇതേത്തുടർന്ന് ചൈന വുഹാനിലെ ചന്ത അടച്ചിരുന്നു.
    You may also like:Covid 19 | നാല് ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തോളം പോസിറ്റീവ് കേസുകള്‍; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു‌ [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]
    വൈറസിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം വേണമെന്ന് മേയിൽ നടന്ന ലോക ആരോഗ്യസമ്മേളനത്തിൽ 120 രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ജനുവരിയിൽ അസോസിയേറ്റ് പ്രസ് വാർത്താ ഏജൻസി നടത്തിയ അന്വേഷണത്തിൽ ചൈനയുടെ സുതാര്യതക്കുറവ് ഡബ്ല്യു.എച്ച്.ഒ. ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ്-19 കൈകാര്യംചെയ്യാൻ സ്വതന്ത്രപാനൽ രൂപവത്‌കരിക്കുമെന്നും ഡബ്ല്യു.എച്ച്.ഒ. കഴിഞ്ഞദിവസം ജനീവയിൽ വ്യക്തമാക്കിയിരുന്നു.
    Published by:user_49
    First published: