ജനീവ: കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു. രോഗപ്രതിരോധത്തിനായി വിവിധ രാജ്യങ്ങൾ ഇപ്പോൾ സ്വീകരിച്ചുവരുന്ന ലോക്ക് ഡൌൺ നടപടികൾ തുടരണമെന്ന നിർദേശവുമായി ലോകാരോഗ്യസംഘടന രംഗത്തെത്തി. ഇപ്പോഴത്തെ അവസ്ഥയിൽ ലോകരാജ്യങ്ങളെല്ലാം ലോക്ക് ഡൌൺ കുറഞ്ഞത് രണ്ടാഴ്ച കൂടി തുടരണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച വ്യക്തമാക്കി.
കോവിഡ് 19 മഹാമാരിയ്ക്കെതിരെ ലോകം ഒരു സുപ്രധാന ഘട്ടത്തിലാണ് നിൽക്കുന്നതെന്നും എന്ത് നടപടികളാണ് വേണ്ടതെന്ന് തീരുമാനിക്കുമ്പോൾ "വേഗത, മാനദണ്ഡം, തുല്യത എന്നിവ ഞങ്ങളുടെ മാർഗ്ഗനിർദ്ദേശ തത്വങ്ങളായിരിക്കണം" എന്നും യുഎൻ അതിന്റെ ഏറ്റവും പുതിയ സ്ട്രാറ്റജി അപ്‌ഡേറ്റിൽ പറഞ്ഞു.
ഓരോ രാജ്യവും സമഗ്രമായ പൊതുജനാരോഗ്യ നടപടികൾ നടപ്പിലാക്കണം, അത് സുസ്ഥിരവും സ്ഥിരത കുറഞ്ഞ നിലയിലോ നിലനിർത്തുകയും ഏതൊരു വ്യാപനത്തെയും നിയന്ത്രിക്കുന്നവിധം അതിവേഗം പ്രതികരിക്കുന്നതിനായി കരുതിയിരിക്കുകയും വേണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
You may also like:രണ്ടാംഘട്ട ലോക്ക് ഡൗൺ: ഏപ്രിൽ 20 മുതൽ ഇളവുകൾ ഇങ്ങനെ [NEWS]https://malayalam.news18.com/news/coronavirus-latest-news/covid-19-may-have-to-endure-social-distancing-until-2022-nj-228057.html [PHOTO]ഗുജറാത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് വാർഡ്: സർക്കാർ ഉത്തരവെന്ന് വിശദീകരണം [NEWS]വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ചില രാജ്യങ്ങൾ ഇപ്പോൾ ലോക്ക്ഡൌണുകൾ നീട്ടിക്കൊണ്ടുതന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുന്നുണ്ട്. പുതിയ നടപടികൾ കൈക്കൊള്ളുന്നതിനുമുമ്പ് അവയുടെ ആഘാതം സമയമെടുത്ത് വിലയിരുത്തുകയും ആവശ്യമായ നടപടികൾ ക്രമേണ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ അപ്‌ഡേറ്റ് അറിയിച്ചു.
"പകർച്ചവ്യാധിയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ജാഗ്രത വേണം. വിവിധ ജോലിസ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിലൂടെ പകർച്ചവ്യാധി അപകടസാധ്യതകളും സാമൂഹിക സാമ്പത്തിക നേട്ടങ്ങളും വിലയിരുത്തുന്നതിനെ അടിസ്ഥാനമാക്കി ഘട്ടം ഘട്ടമായി വേണം ലോക്ക്ഡൌൺ നടപടികൾ നീക്കേണ്ടത്," ലോകാരോഗ്യ സംഘടന പറഞ്ഞു.
“രോഗം വ്യാപിക്കുന്നത് ഓരോ ഘട്ടത്തിനിടയിലും കുറഞ്ഞത് 2 ആഴ്ച (COVID-19 ന്റെ ഇൻകുബേഷൻ കാലാവധിയോട് അനുബന്ധിച്ച്) ഉണ്ടായിരിക്കും. രോഗം പുതിയതായി വ്യാപിക്കുന്നതിന്‍റെ അപകടസാധ്യത മനസിലാക്കുന്നതിനും ഉചിതമായ രീതിയിൽ പ്രതികരിക്കുന്നതിനും മതിയായ സമയം ഇതുവഴി ലഭിക്കും,” അത് കൂട്ടിച്ചേർത്തു.
അമേരിക്കയിൽ നിന്ന് വിമർശനങ്ങൾ നേരിട്ട സമയത്താണ് ലോകാരോഗ്യ സംഘടന പുതിയ നിർദേശം പുറപ്പെടുവിച്ചത്. ലോകാരോഗ്യസംഘടനയ്ക്കുള്ള ധനസഹായം താൽക്കാലികമായി നിർത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.