നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | വാക്സിൻ സ്വീകരിച്ചവരിലും കോവിഡ് രോഗബാധ ഉണ്ടാകുന്നത് എന്തുകൊണ്ട്? ഇതേക്കുറിച്ച് കൂടുതലറിയാം

  Covid 19 | വാക്സിൻ സ്വീകരിച്ചവരിലും കോവിഡ് രോഗബാധ ഉണ്ടാകുന്നത് എന്തുകൊണ്ട്? ഇതേക്കുറിച്ച് കൂടുതലറിയാം

  ഇന്ത്യ കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നെങ്കിലും വാക്സിൻ സ്വീകരിച്ച ആളുകളിലും രോഗബാധസ്ഥിരീകരിക്കപ്പെടുന്നത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്

  News18 Malayalam

  News18 Malayalam

  • Share this:
   ഇന്ത്യ കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നെങ്കിലും വാക്സിൻ സ്വീകരിച്ച ആളുകളിലും രോഗബാധസ്ഥിരീകരിക്കപ്പെടുന്നത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്.
    വാക്സിൻ സ്വീകരിച്ചയാൾക്ക് പിന്നീട്വൈറസ് ബാധ ഉണ്ടാകുമോ?


   അമേരിക്കയിലും കോവിഡിനെതിരെ വാക്സിൻ സ്വീകരിച്ച ചിലരിൽ രോഗബാധസ്ഥിരീകരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ഉയർത്തുന്ന പ്രധാന ചോദ്യം വാക്സിൻ സ്വീകരിച്ചവരിൽ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമാണ് എന്നതാണ്. അതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതെങ്കിലും വാക്സിൻ എടുത്തവരിൽ ചിലർക്ക്രോഗബാധഉണ്ടായേക്കാം എന്നതാണ് വസ്തുത. ഏറ്റവും ഫലപ്രദമായ വാക്സിൻ സ്വീകരിച്ചാൽ പോലും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ട്.


   "വാക്സിനേഷന്റെ ഫലത്തെമറികടന്നുകൊണ്ടുള്ള രോഗബാധഎല്ലാ വാക്സിനുകളുടെ കാര്യത്തിലും സംഭവിക്കാറുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെയാണ്വാക്സിനേഷന് വിധേയരാക്കുന്നത് എന്നാലോചിക്കണം. അതുകൊണ്ടു തന്നെ അതിൽ വലിയ അത്ഭുതമില്ല", അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസിന്റെ ഡയറക്ടർ ഡോ. ആന്റണി ഫൗസിപറയുന്നു.


   വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാലും രോഗബാധഉണ്ടാകുന്നത് എന്തുകൊണ്ട്?


   വാക്സിനെ മറികടന്നുകൊണ്ടുള്ള രോഗബാധയ്ക്ക് പല കാരണങ്ങളും ഉണ്ടാകാം. വാക്സിൻ കൈകാര്യം ചെയ്യുന്നതിലെ കൃത്യതയില്ലായ്മ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. വാക്സിൻ കൃത്യമായ താപനിലയിൽ സൂക്ഷിക്കാത്തതോ കൈയിൽ തെറ്റായ ഭാഗത്ത് കുത്തിവെയ്പ്പ് എടുക്കുന്നതോക്കെ ഈ കാരണങ്ങളിൽപ്പെടും. കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ്സ്വീകരിച്ചിട്ടില്ലെങ്കിൽ അതും രോഗബാധയ്ക്ക് കാരണമായേക്കാം. വാക്സിനോട് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ദുർബലമായ രീതിയിലാണ് പ്രതികരിക്കുന്നതെങ്കിൽ അതും പിന്നീടുള്ള രോഗബാധയ്ക്ക് കാരണമാകാം. സ്ഥിരമായി മരുന്ന് കഴിക്കുന്നവരിലോ ഏതെങ്കിലും വൈദ്യ ചികിത്സയ്ക്ക് വിധേയരാകുന്നവരോ പ്രായമായ ആളുകളിലോ അതിനുള്ള സാധ്യത കൂടുതലാണ്.


   വാക്സിൻ എടുത്തതിന് ശേഷം ഉണ്ടാകുന്ന പ്രതിരോധശേഷി എത്രകാലംനിലനിൽക്കും?


   രോഗപ്രതിരോധശേഷിഎത്ര കാലം നിലനിൽക്കും, വാക്സിൻ സ്വീകരിച്ച ആളുകൾക്ക് വൈറസിന്റെ വാഹകരാകാൻ കഴിയുമോ, വാക്സിന്റെ ശേഷിയെ മറികടന്നുകൊണ്ടുള്ള ജനിതകമാറ്റങ്ങൾക്ക് വൈറസ് വിധേയമാകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനായി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വൈറസിന്റെ പുതിയ വകഭേദങ്ങളെക്കുറിച്ച് വിദഗ്ധർ സൂക്ഷ്മമായപഠനം നടത്തുകയാണ്. അതിന്റെ അടിസ്ഥാനത്തിലേവാക്സിനിലും കാലാനുഗതമായ മാറ്റങ്ങൾ വരുത്തേണ്ടിവരുമോ എന്ന് തീരുമാനിക്കാൻ കഴിയൂ. ജനിതകമാറ്റം വന്ന വൈറസിലും സ്പൈക്ക്പ്രോട്ടീന്റെ അടിസ്ഥാന ഘടനയ്ക്ക് മാറ്റം സംഭവിച്ചിട്ടില്ലാത്തതിനാൽ വാക്സിൻ ഇപ്പോഴും ഫലപ്രദമാണ്എന്നതാണ് ഇതേക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ സൂചിപ്പിക്കുന്നത്.


   വാക്സിൻ ലഭ്യമായിത്തുടങ്ങിയെങ്കിലും ആളുകൾ ഇനിയും ഒരുപാട് കാലം മാസ്ക്ധരിക്കൽ ഒരു ശീലമായി തുടരേണ്ടതുണ്ട് എന്ന് കേന്ദ്ര ഗവണ്മെന്റിന്റെ കോവിഡ് റെസ്പോൺസ് ടീമിലെ കോർ അംഗമായ ഡോ. വി കെ പോൾ പറയുന്നു. "ലോകത്ത് സാധ്യമായ എല്ലാ വാക്സിനുകളും നമുക്ക് ഉപയോഗപ്പെടുത്താം, പക്ഷേ സ്വയം സംരക്ഷണത്തിന് ഇനിയും വളരെക്കാലം നമുക്ക് മാസ്കുകൾ ആവശ്യമായി വരും", അദ്ദേഹം കൂട്ടിച്ചേർത്തു.


   Keywords: Covid 19, Covid Vaccine, Corona Virus, India

   കോവിഡ് 19, കോവിഡ് വാക്സിൻ, കൊറോണ വൈറസ്, ഇന്ത്യ

   Published by:Jayesh Krishnan
   First published:
   )}