Covid 19 Biggest 1-day Spike | 13,586 പോസിറ്റീവ് കേസുകൾ; 336 മരണം: രാജ്യത്ത് കോവിഡ് ബാധിതർ 3.8ലക്ഷം കടന്നു

അതേസമയം ആഗോളതലത്തിൽ 8,578,889 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 456,292 മരണങ്ങളും ഉണ്ടായിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: June 19, 2020, 10:34 AM IST
Covid 19 Biggest 1-day Spike | 13,586 പോസിറ്റീവ് കേസുകൾ; 336 മരണം: രാജ്യത്ത് കോവിഡ് ബാധിതർ 3.8ലക്ഷം കടന്നു
coronavirus
  • Share this:
ന്യൂഡൽഹി: ഒരുദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കുമായി ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 3.80ലക്ഷം കടന്നു. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 3,80,532 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 13,586 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ഒറ്റദിവസകണക്കാണിത്. 336 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മരണസംഖ്യ 12,573 ആയും ഉയർന്നു.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് 2,04,711 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,63,248 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. രാജ്യത്ത് കോവിഡ് കേസുകളിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് രൂക്ഷമായി വ്യാപിച്ച സംസ്ഥാനത്ത് 1,20,504 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ 5751 ഉം. രോഗപ്രതിസന്ധി രൂക്ഷമായ രാജ്യതലസ്ഥാനത്തും രോഗബാധിതരുടെ എണ്ണം അൻപതിനായിരത്തോടക്കുകയാണ്. 49979 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1969 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

TRENDING:Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]പ്രവാസികൾക്ക് സഹായവുമായി കേരള സർക്കാർ; ട്രൂ നാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി [NEWS]മാതൃവാത്സല്യത്തിന്റെ സന്ദേശവുമായി 'ജ്വാലാമുഖി'; ഏഴ് അമ്മമാർ ഒരുക്കിയ വീഡിയോ മമ്മൂട്ടി പുറത്തിറക്കും [NEWS]

അതേസമയം ആഗോളതലത്തിൽ കോവിഡ് കേസുകൾ ഒന്‍പത് ലക്ഷത്തോടടുക്കുകയാണ്. 8,578,889 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 456,292 മരണങ്ങളും ഉണ്ടായിട്ടുണ്ട്.

First published: June 19, 2020, 10:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading