News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 20, 2020, 10:02 AM IST
Covid 19 Biggest 1-day Spike | ഇതാദ്യമായാണ് രാജ്യത്ത് ഒറ്റദിവസം പതിനയ്യായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.
ന്യൂഡൽഹി: കോവിഡ് കേസുകളിൽ ഏറ്റവും ഉയർന്ന ഒറ്റദിവസക്കണക്കുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 14,516 പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് ഒറ്റദിവസത്തിൽ പതിനയ്യായിരത്തോളം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ തുടർച്ചയായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ച് വരികയാണ്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 3,95,048 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
TRENDING:'വൈറസിനെ അതിജീവിക്കാം; വിശപ്പിനെ പറ്റില്ല': കുടുംബം പുലർത്താൻ കോവിഡ് രോഗികളുടെ സംസ്കാരചടങ്ങ് ഏറ്റെടുത്ത് യുവാവ് [NEWS] India- China Faceoff | ഗാൽവൻ നദിയ്ക്ക് കുറുകെ ഇന്ത്യ പാലം നിർമാണം പൂർത്തിയാക്കിയെന്ന് റിപ്പോർട്ട് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം 375 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 12,948 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടാകുന്നു എന്നതാണ് ആശ്വാസം നൽകുന്ന കാര്യം. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 2,13,830 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1,68,269 പേർ ചികിത്സയിൽ തുടരുന്നുണ്ട്.

Published by:
Asha Sulfiker
First published:
June 20, 2020, 10:02 AM IST