ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒറ്റദിവസം കൊണ്ട് വൻ കുതിച്ചു ചാട്ടം നടത്തി ഇന്ത്യ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 10,956 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,97,535 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെയുള്ളതിൽ വച്ചേറ്റവും ഉയർന്ന ഒറ്റദിവസത്തെ കണക്കാണിത്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഒറ്റദിവസത്തിൽ 396 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,498 ആയി. കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിൽ ഇന്ത്യ ബ്രിട്ടനെ മറികടന്ന് നാലാം സ്ഥാനത്തെത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വീണ്ടും വൻതോതിൽ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതി പതിനായിരത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
TRENDING:സര്‍ക്കാർ ഓഫീസിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചയാളുടെ മൃതദേഹം മാലിന്യവാനിൽ തള്ളി; യുപിയില്‍ 7 പേര്‍ക്ക് സസ്പെൻഷൻ[NEWS]'ഓസ്ട്രേലിയ നിങ്ങളെ കുറിച്ചോർത്ത് അഭിമാനിക്കുന്നു'; മലയാളി നഴ്സിനെ അഭിനന്ദിച്ച് മുൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് [NEWS]മദ്യവിതരണത്തിൽ കൂടുതൽ ഇളവുകളുമായി ബെവ്കോ; സെൽഫ് സർവീസ് കൗണ്ടറുകള്‍ തുറക്കും [NEWS]രോഗികളുടെ എണ്ണം കൂടുമ്പോഴും രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നു എന്നതാണ് രാജ്യത്ത് ആശ്വാസം നൽകുന്ന കാര്യം. 1,47,195 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ 1,41,842 പേരാണ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 75ലക്ഷം കടന്നിരിക്കുകയാണ്. 7,583,908 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 423,086 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.