കോഴിക്കോട്: പക്ഷാഘാതത്തെത്തുടര്‍ന്ന് ജൂലൈ 17ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കാരപറമ്പ് സ്വദേശിനി റുഖിയ (67) കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇവരുടെ ബന്ധത്തില്‍പ്പെട്ട 14 വയസ്സുകാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് റുഖിയയുടെ സാമ്പിള്‍ ശേഖരിച്ചത്. റുഖിയ മരിച്ചതിന് തൊട്ടുപിന്നാലെ കോവിഡ് പോസ്റ്റീവായി ഫലം വന്നു.
റുഖിയയുടെ കാരപ്പറമ്പിലെ കരിക്കാംകുളത്തെ വീട്ടില്‍ ഇപ്പോൾ 15 പേരുണ്ട്. ഇവര്‍ക്ക് അസുഖമാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം വീട്ടിലെത്തിയിരുന്നു. ഇതിലൊരു കുട്ടിക്കായിരുന്നു മുമ്പ് കോവിഡ് സ്ഥിരീകരിച്ചത്.
TRENDING:എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]
റുഖിയക്ക് ഏഴ് മക്കളാണ്. മക്കളും മരുമക്കളും പേരകുട്ടികളുമൊക്കെ നഗരത്തില്‍ പലയിടങ്ങളിൽ കച്ചവടവും മറ്റും നടത്തുന്നവരാണ്. ഇവരുടെ വീട്ടില്‍ത്തന്നെയുള്ള യുവാവ് കാരപ്പറമ്പിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. സൂപ്പര്‍മാര്‍ക്കറ്റും അടച്ചു. ഇങ്ങനെ റുഖിയയുടെ ബന്ധുക്കള്‍ക്ക് വിപുലമായ സമ്പര്‍ക്കം ഉണ്ടായതായി വിവരമുണ്ട്.
പക്ഷാഘാത ചികിത്സാര്‍ഥം ഒരാഴ്ചയോളം മെഡിക്കല്‍ കോളജിലെ ജനറല്‍ വാര്‍ഡിലാണ് റുഖിയ കഴിഞ്ഞിരുന്നത്. ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍, പരിചരിച്ച നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവർ ക്വറന്റീനില്‍ പോയി. കൂടാതെ ജനറല്‍ വാര്‍ഡില്‍ ഈ ദിവസങ്ങളിലുണ്ടായിരുന്നവരുടെ പട്ടികയും ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
റുഖിയയുടെ ബന്ധുക്കളുടെ സമ്പര്‍ക്കപട്ടിക പൂര്‍ണ്ണമായും ലഭിക്കാത്തത് ആരോഗ്യവകുപ്പിന് തിരിച്ചടിയായിട്ടുണ്ട്. പ്രദേശത്ത് നിയന്ത്രണം ശക്തമാണെന്ന് കോര്പറേഷന് ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ ശോഭിത പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.