നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ആശുപത്രിയിൽ പ്ലാസ്മയുടെ ലഭ്യതക്കുറവ്; കോവിഡ് രോഗിയായ സുഹൃത്തിന് ടിൻഡറിൽ നിന്ന് പ്ലാസ്മ ദാതാവിനെ കണ്ടെത്തി യുവതി

  ആശുപത്രിയിൽ പ്ലാസ്മയുടെ ലഭ്യതക്കുറവ്; കോവിഡ് രോഗിയായ സുഹൃത്തിന് ടിൻഡറിൽ നിന്ന് പ്ലാസ്മ ദാതാവിനെ കണ്ടെത്തി യുവതി

  ഡേറ്റിംഗ് ആപ്പായ ടിൻഡറിൽ നിന്ന് തന്റെ സുഹൃത്തിനു വേണ്ടി ഒരു പ്ലാസ്മ ദാതാവിനെ കണ്ടെത്താനായ അനുഭവം പങ്കിട്ട് യുവതി

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   രാജ്യത്തെമ്പാടും കോവിഡ് രോഗികൾ കോവിഡ് ചികിത്സയ്ക്ക്
   വേണ്ടിയുള്ള ഓക്സിജന്റെയും പ്ലാസ്മയുടെയും ലഭ്യതയുടെ അപര്യാപ്തത രൂക്ഷമായി അഭിമുഖീകരിക്കുമ്പോഴാണ് ഡേറ്റിംഗ് ആപ്പായ ടിൻഡറിൽ നിന്ന് തന്റെ സുഹൃത്തിനു വേണ്ടി ഒരു പ്ലാസ്മ ദാതാവിനെ കണ്ടെത്താനായ അനുഭവം ഒരു വനിത ട്വിറ്ററിലൂടെ പങ്കുവെച്ചത്.

   "ഞങ്ങളുടെ സുഹൃത്തിന് വേണ്ടി ഒരു പ്ലാസ്മ ദാതാവിനെ ഞങ്ങൾ ടിൻഡറിലൂടെ കണ്ടെത്തി", സോഹിനി ചതോപാധ്യായ എന്ന വനിത ട്വിറ്ററിൽ കുറിച്ചു. "ഡേറ്റിംഗ് ആപ്പ്1 ഗവണ്മെന്റ് 0" എന്നും അവർ കൂട്ടിച്ചേർത്തു.

   സോഹിനി ചതോപാധ്യായ, 30 വയസുകാരിയായ തന്റെ സുഹൃത്തിന് വേണ്ടി ആശുപത്രികളുടെയും പോലീസിന്റെയും ഹെൽപ്‌ലൈൻ ഉൾപ്പെടെ നിരവധി പ്ലാറ്റ്ഫോമുകളിലൂടെ ഒരു പ്ലാസ്മ ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. പക്ഷേ ഈ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഒടുവിൽ ടിൻഡർ ആപ്പ് ഉപയോഗിക്കവെ അവിചാരിതമായാണ് ഒരു പ്ലാസ്മ ദാതാവിനെ സോഹിനികണ്ടെത്തിയത്.

   കോവിഡ് ബാധിതയായ സുഹൃത്ത് തന്റെ രോഗാവസ്ഥയെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ടിൻഡറിന്റെ ബയോയിൽ പങ്കുവെച്ചിരുന്നു. അധികം വൈകാതെ കോവിഡ് രോഗം വന്നിട്ടുള്ള ഒരാളെ ഇരുവരും ഒന്നിച്ച് കണ്ടെത്തുകയായിരുന്നു. ഈ വിവരം അദ്ദേഹത്തിന്റെ ബയോയിലും രേഖപ്പെടുത്തിയിരുന്നു. തുടർന്ന് സോഹിനിയും സുഹൃത്തും ചേർന്ന് അദ്ദേഹത്തെ ബന്ധപ്പെടുകയും പ്ലാസ്മ ലഭിക്കുകയും ചെയ്തു.   "ദുഷ്കരമായ കാലത്ത് സംഭവിച്ച ഒരു നല്ല കാര്യം" എന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച സോഹിനി ചതോപാധ്യായ തുടർന്നുള്ള ട്വീറ്റുകളിൽ, ഡേറ്റിംഗ് ആപ്പുകളിൽ പ്ലാസ്മ ദാതാവിന് വേണ്ടി കാര്യമായ അന്വേഷണം തങ്ങൾ നടത്തിയിരുന്നില്ലെന്നും എന്നിട്ടും പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ച ഒരാളെ കണ്ടെത്താൻ കഴിഞ്ഞത് അതീവസന്തോഷകരമായ കാര്യമാണെന്നും കുറിച്ചു. തന്റെ സുഹൃത്ത് ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ഇനി കൂടുതൽ പ്ലാസ്മയുടെ ആവശ്യം ഇല്ലെന്നും അവർ അറിയിച്ചു.

   സോഹിനി ചതോപാധ്യായയ്ക്ക് ടിൻഡറിലൂടെ ഒരു പ്ലാസ്മ ദാതാവിനെ കണ്ടെത്താനായെങ്കിലും എല്ലാവർക്കും ആ ഭാഗ്യം ലഭിക്കില്ല. ഡൽഹി, കർണാടക, മഹാരാഷ്ട്ര എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതർ പ്ലാസ്മയുടെ ലഭ്യതക്കുറവ് മൂലം ബുദ്ധിമുട്ട് നേരിടുകയാണ്. കഴിഞ്ഞയാഴ്ച പ്ലാസ്മ ദാതാക്കളെ അന്വേഷിച്ചുള്ള ആയിരക്കണക്കിന് സന്ദേശങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞത്.

   കഴിഞ്ഞ ചൊവ്വാഴ്ച പ്ലാസ്മയുടെ ലഭ്യതക്കുറവ് സംബന്ധിച്ച പ്രശ്നം അഭിസംബോധന ചെയ്തുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞത് പ്ലാസ്മയിലെ ആന്റിബോഡികളുടെ എണ്ണമാണ് പ്ലാസ്മ ചികിത്സയുടെ ഫലപ്രാപ്തി നിർണയിക്കുന്നത് എന്നാണ്. വളരെക്കാലം മുമ്പ് കോവിഡ് രോഗം വന്നുപോയ ഒരാളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ ചികിത്സയ്ക്ക് പ്രയോജനം ചെയ്യുമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   കോവിഡ് മുക്തി നേടിയ രോഗികളിൽ നിന്ന് പ്ലാസ്മ ശേഖരിച്ച് നിലവിലെ രോഗികളെ ചികിൽസിക്കുന്ന സംവിധാനമാണ് പ്ലാസ്മ തെറാപ്പി. ആന്റിബോഡി ധാരാളം അടങ്ങിയിട്ടുള്ള പ്ലാസ്മ കോവിഡ് രോഗം ചികിത്സിക്കാൻ ഉപകരിക്കും.

   Keywords: Covid 19, Plasma Therapy, Plasma Donor, Tinder, Dating App, കോവിഡ് 19, പ്ലാസ്മ തെറാപ്പി, പ്ലാസ്മ ദാതാവ്, ടിൻഡർ, ഡേറ്റിംഗ് ആപ്പ്
   Published by:user_57
   First published:
   )}