കണ്ണൂരിൽ യതീഷ് ചന്ദ്ര ഏത്തമിടീച്ചത് സമൂഹ അടുക്കളയ്ക്ക് കണക്കെടുക്കാൻ പോയ സാമൂഹ്യ പ്രവർത്തകനെ

" പുറത്തിറങ്ങിയതിന്റെ കാരണം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു, പക്ഷെ അതൊന്നും കേൾക്കാൻ പോലീസ് തയ്യാറായില്ല" , സുജിത്ത് ന്യൂസ് 18 നോട് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: March 29, 2020, 11:31 AM IST
കണ്ണൂരിൽ യതീഷ് ചന്ദ്ര ഏത്തമിടീച്ചത് സമൂഹ അടുക്കളയ്ക്ക് കണക്കെടുക്കാൻ പോയ സാമൂഹ്യ പ്രവർത്തകനെ
യതീഷ് ചന്ദ്ര ഏത്തമിടീച്ചത് സമൂഹ അടുക്കളയ്ക്ക് കണക്കെടുക്കാൻ പോയ സാമൂഹ്യ പ്രവർത്തകനെ
  • Share this:
കണ്ണൂർ: അഴീക്കലിൽ യതീഷ് ചന്ദ്ര ഏത്തമിടീച്ചത് പൊതു പ്രവർത്തകനെ. സമൂഹ അടുക്കളയിൽ തയ്യാറാക്കേണ്ട ഭക്ഷണത്തിൻറെ കണക്ക് നൽകാൻ പോയ കെ സുജിത്തിന് ഏത്തം ഇട്ടതിനുശേഷം അടിയും കൊള്ളേണ്ടി വന്നു.

പഞ്ചായത്തിൻറെ പൊതു അടുക്കളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ് സുജിത്ത്. അവിടെ പാചകം ചെയ്യുന്ന വിമല എന്ന സ്ത്രീയോട് ഉണ്ടാക്കേണ്ട ഭക്ഷണത്തിന്റെ കണക്ക് നൽകാൻ പോയതായിരുന്നു.

സൈക്കിളിലെ യാത്രക്കിടയിൽ ഒരു സോഡ കുടിക്കാൻ കടയ്ക്ക് മുന്നിൽ നിന്നു. പുറകെ എസ് പി എത്തി.

" പുറത്തിറങ്ങിയതിന്റെ കാരണം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു, പക്ഷെ അതൊന്നും കേൾക്കാൻ പോലീസ് തയ്യാറായില്ല" , സുജിത്ത് ന്യൂസ് 18 നോട് പറഞ്ഞു.
BEST PERFORMING STORIES:62 കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മദ്യം ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് [NEWS]രോഗ വിമുക്തരായ കോട്ടയത്തെ ദമ്പതികള്‍ ആശുപത്രി വിട്ടു [NEWS]ലോകത്തിലെ ആദ്യ കൊറോണ രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയോ? ആണെന്നും അല്ലെന്നും വാദം [PHOTO]

കുട്ടികൾക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കാൻ കടയിലേക്ക് പോയതാണ് അഴീക്കൽ സ്വദേശി ഹരി. ശാരീരിക അസ്വാസ്ഥ്യം ഉള്ളതിനാൽ സാധനങ്ങൾ എടുക്കാൻ ആവശ്യപ്പെട്ടു കടയ്ക്കു മുന്നിൽ ഇരുന്നു. " പോലീസ് അങ്ങോട്ട് പറയുന്നത് ഒന്നും കേൾക്കാൻ തയ്യാറല്ല. തീർത്തും അവശനായതിനാൽ അധികം ഏത്തം ഇടീപ്പിച്ചില്ല , " ഹരി ന്യൂസ് 18 നോട്. കടക്കാരനായ ദീപേഷിനും കിട്ടി ഉത്തരേന്ത്യൻ മാതൃകയിലുള്ള ശിക്ഷ.

ഏതായാലും സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദമായി. കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടു. കഴിഞ്ഞ ദിവസം തന്നെ പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം ഇവരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു റിപ്പോർട്ട് നൽകി.

നിരപരാധികളായ ജനങ്ങൾ ആണ് ശിക്ഷക്ക് ഇരയായത് എന്ന വ്യക്തമായ ബോധ്യമുള്ളതുകൊണ്ടാവണം മുഖ്യമന്ത്രി യതീഷ് ചന്ദ്രക്കെതിരെ ആഞ്ഞടിച്ചത്. മുഖ്യമന്ത്രി ഒപ്പം നിന്നതിന്റെ സന്തോഷത്തിലും ആശ്വാസത്തിലാണ് ആഴീക്കോടിലെ ജനങ്ങൾ.
First published: March 29, 2020, 10:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading