• HOME
  • »
  • NEWS
  • »
  • crime
  • »
  • എക്സൈസ് പിടികൂടിയ കുഴൽപണത്തില്‍ നിന്ന് 10 ലക്ഷം കാണാനില്ല; എണ്ണിയതിൽ പിഴവ് സംഭവിച്ചെന്ന് വിശദീകരണം

എക്സൈസ് പിടികൂടിയ കുഴൽപണത്തില്‍ നിന്ന് 10 ലക്ഷം കാണാനില്ല; എണ്ണിയതിൽ പിഴവ് സംഭവിച്ചെന്ന് വിശദീകരണം

50,000 രൂപ വീതമുള്ള 100 കെട്ടുകളായിരുന്നു ബാഗിലെന്ന് പണമെണ്ണി തിട്ടപ്പെടുത്തി എക്സൈസ് മഹസർ തയാറാക്കിയിരുന്നു

  • Share this:
വയനാട്: എക്സൈസ് പിടികൂടിയ കുഴൽപ്പണത്തിൽ നിന്ന് 10 ലക്ഷം രൂപ കാണാനില്ല. തോൽപ്പെട്ടി എക്സൈസ് ഈ മാസം എട്ടിന് പിടികൂടിയ 50,000 രൂപ വീതമുള്ള 100 കെട്ടുകളായിരുന്നു ബാഗിലെന്ന് പണമെണ്ണി തിട്ടപ്പെടുത്തി എക്സൈസ് മഹസർ തയാറാക്കിയിരുന്നു. കോൺട്രാക്ട് കാര്യേജ് ബസിൽ വന്ന മധുര സ്വദേശിയിൽ നിന്നായിരുന്നു പണം പിടികൂടിയിരുന്നത്.

പണമടങ്ങിയ ബാഗ് കോടതി എക്സൈസിന്റെ കസ്റ്റഡിയിൽ നൽകി. കള്ളനോട്ട് തിരിച്ചറിയാൻ മാനന്തവാടിയിലെ ബാങ്കിലെത്തിച്ചപ്പോഴാണ് കണക്കിൽ നിന്ന് പത്തുലക്ഷം രൂപ കുറവുള്ളതായി മനസിലാകുന്നത്. നോട്ടുകൾ എണ്ണിയപ്പോൾ ഉണ്ടായ പിഴവാണെന്നും 40 രൂപയാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് പ്രതി സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും എക്സൈസ് വിശദീകരിച്ചു.

Also Read-കണ്ണൂരിൽ പ്രണയാഭ്യർഥന നിരസിച്ചതിന് അമ്മയെയും മകളെയും യുവാവ് വീട്ടിൽ കയറി വെട്ടി

സംഭവത്തിൽ എക്സൈസ് വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ മുത്തങ്ങ ചെക്പോസ്റ്റിൽ രേഖകൽ ഇല്ലാതെ പിടികൂടിയ 9 ലക്ഷം രൂപ അനധികൃതമായി സൂക്ഷിച്ച എക്സൈസ് ഉദ്യോഗസ്ഥർ നടപടി നേരിട്ടിരുന്നു.
Published by:Jayesh Krishnan
First published: