മലപ്പുറം: കാവനൂരില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച (Rape case) കേസിലെ പ്രതിക്ക് 10 വര്‍ഷം തടവുശിക്ഷ. കാവനൂര്‍ കോലോത്ത് വീട്ടില്‍ ശിഹാബുദ്ദീനെ മഞ്ചേരി പോക്സോ കോടതി ശിക്ഷിച്ചത്. കോടതി പ്രതിക്ക് 75,000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.
2016 ലാണ് കേസിനാസ്പദമായ സംഭവം നക്കുന്നത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അഞ്ചുവയസ്സുകാരിയായ പ്രതി തന്റെ താമസ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം കുട്ടി ശാരിരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പീഡനവിവരം അറിയുന്നത്. കുട്ടിയുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു.
Pocso | പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെതിരെ പോക്സോ
പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന (Sexual Abuse) പരാതിയില്‍ പിതാവിനെതിരെ പൊലീസ് (Kerala Police) പോക്സോ കേസെടുത്തു (Pocos Case). കാസർകോട് ജില്ലയിലെ കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പതിന്നാലുകാരിയായ മകളെ സ്വന്തം വീട്ടില്‍ വെച്ച് 45 കാരനായ പിതാവ് പീഡിപ്പിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ ജനുവരി മാസം മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.
ഇതേത്തുടർന്നാണ് പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇതിൽ സംഭവത്തിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തുകയും പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയുമായിരുന്നു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗീക പീഡനം; പ്രതിക്ക് 17 വര്‍ഷം കഠിന തടവ്
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 17 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും ശിക്ഷ. പീരുമേട് കരടിക്കുഴി പട്ടുമല എച്ച്.എം.എൽ. എസ്റ്റേറ്റ് ലയത്തിലെ അനീഷ് കുമാറി(21)നെയാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സൺ എം. ജോസഫ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം 300 ദിവസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2017 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്ലസ് വൺ വിദ്യാർഥിയായ ആൺകുട്ടിയെ പലതവണ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിന് ഏഴു വർഷം കഠിനതടവും ഒരുലക്ഷം പിഴിയുമാണ് ശിക്ഷ.
Also Read- വീട്ടമ്മയുടെ വീട്ടിൽ അക്രമം; മുൻ കാമുകൻ ബംഗാൾ സ്വദേശിയെ വെട്ടി; തടസം പിടിച്ച വീട്ടമ്മയ്ക്ക് തലയ്ക്ക് വെട്ടേറ്റു
ആവർത്തിച്ചുള്ള കുറ്റത്തിന് 10 വർഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിനായി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിത ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.