• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | പുതിയ വസ്ത്രം വാങ്ങാന്‍ 500 രൂപ കൊടുത്തില്ല;പത്തുവയസുകാരന്‍ അമ്മയെ വെട്ടിക്കൊന്നു

Murder | പുതിയ വസ്ത്രം വാങ്ങാന്‍ 500 രൂപ കൊടുത്തില്ല;പത്തുവയസുകാരന്‍ അമ്മയെ വെട്ടിക്കൊന്നു

കൊലപ്പെടുത്തിയശേഷം അമ്മയുടെ കഴുത്തു മുറിക്കാനും കുട്ടി ശ്രമിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഭുവനേശ്വര്‍: പുതിയ വസ്ത്രം വാങ്ങാന്‍ പണം നല്‍കാത്തതിന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി പത്തുവയസുകാരന്‍. ഒഡിഷയിലെ കിയോന്‍ജാര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. പ്രദേശത്തെ ആഘോഷത്തിന് ഇടാന്‍ വസ്ത്രം വാങ്ങാന്‍ 500രൂപ കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്മ മുഗ സാന്ത പണം നല്‍കിയിരുന്നില്ല.

    പണം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ വിസമ്മതിച്ചതോടെ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപ്പെടുത്തിയശേഷം അമ്മയുടെ കഴുത്തു മുറിക്കാനും കുട്ടി ശ്രമിച്ചു.

    Also Read-Murder |കളിക്കുന്നതിനിടെ തല്ലുകൂടി; ഏഴുവയസുകാരന്‍ 14കാരനെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊന്നു

    അഞ്ചുവര്‍ഷം മുന്‍പ് ഇവരുടെ ഭര്‍ത്താവും മരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം കുട്ടി സ്‌കൂളില്‍ പോകുന്നത് നിര്‍ത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയെന്ന് പൊലീസ് അറിയിച്ചു.

    Murder | തിരുവനന്തപുരത്ത് മുൻ വാർഡ് കൗണ്‍സിലറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് സംശയം

    തിരുവനന്തപുരം: മുൻ വാർഡ് കൗണ്‍സിലറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂര്‍ക്കട വഴയില സ്വദേശി അജയകുമാറിന്റെ (66) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിന് മുകളില്‍ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂര്‍ണമായിട്ടും കത്തിക്കരിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

    Also Read-Arrest | അനധികൃതമായി സൂക്ഷിച്ചിരുന്ന 142 കുപ്പി വിദേശമദ്യവുമായി യുവതി പിടിയില്‍

    മണ്ണാമൂല മുന്‍ വാര്‍ഡ് കൗണ്‍സിലറായിരുന്നു അജയകുമാര്‍. മടത്തുവിളാകം, മണികണ്‌ഠേശ്വരം വാര്‍ഡുകളില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിട്ടുണ്ട്.  ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഒരാഴ്‌ചയ‌ായി കാണാനില്ലായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് പുഴുവരിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പറമ്പ് വൃത്തിയാക്കാന്‍ എത്തിയ ആള്‍ രൂക്ഷ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

    മൃതദേഹത്തിന് അടുത്തായി തെങ്ങിന്റെ ഓല കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മൃതദേഹം കണ്ടെത്തിയ പറമ്പിലോ സമീപത്തോ തെങ്ങുകൾ ഇല്ലായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രദേശവാസികൾ ആരോപിച്ചിട്ടുണ്ട്. അജയകുമാറുമായി അടുപ്പമുള്ളവരുടെ മൊഴി ഉടൻ പൊലീസ് രേഖപ്പെടുത്തും.
    Published by:Jayesh Krishnan
    First published: