പേനയുടെ പേരിൽ തർക്കം: എട്ടാം ക്ലാസ് വിദ്യാർഥിനിയെ പത്ത് വയസുകാരി കൊലപ്പെടുത്തി

കൊല്ലപ്പെട്ട കുട്ടിയുടെ ഒരു കമ്മൽ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകിയെ തിരിച്ചറിഞ്ഞത്.

News18 Malayalam | news18
Updated: December 15, 2019, 9:30 AM IST
പേനയുടെ പേരിൽ തർക്കം: എട്ടാം ക്ലാസ് വിദ്യാർഥിനിയെ പത്ത് വയസുകാരി കൊലപ്പെടുത്തി
stab
  • News18
  • Last Updated: December 15, 2019, 9:30 AM IST
  • Share this:
ജയ്പുർ: പേന മോഷ്ടിച്ചെന്നാരോപിച്ചുണ്ടായ തർക്കം സ്കൂൾ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ കലാശിച്ചു. രാജസ്ഥാനിലെ ചക്സുവിലാണ് പത്തുവയസുകാരിയുടെ കുത്തേറ്റ് എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചത്. ബുധനാഴ്ചയാണ് ജയ്പുരിലെ ചക്സുവിൽ ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് എട്ടാം ക്ലാസുകാരിയുടെ മൃതദേഹം ലഭിക്കുന്നത്.

പരീക്ഷക്കായി സ്കൂളിൽ പോയ കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരിച്ചിലിനൊടുവിലാണ് കുത്തേറ്റ് മരിച്ച നിലയിൽ മ‍ൃതദേഹം കണ്ടെത്തന്നത്. പെൺകുട്ടിയുടെ അതേ സ്കൂളിൽ പഠിക്കുന്ന ഒരു പത്തുവയസുകാരിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പേന മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ദാരുണ കൃത്യത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

പത്തുവയസുകാരിയായ കുട്ടി, പെൺകുട്ടിയുടെ പേന മോഷ്ടിച്ചുവെന്നാരോപിച്ച് വലിയ തർക്കമുണ്ടായിരുന്നു. തനിക്കെതിരെ മോഷണ ആരോപണം ഉയർന്നതിൽ അതീവ ദുഃഖിതയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ ക്സാസ് കഴിഞ്ഞ ശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടി കാര്യങ്ങൾ ചോദിച്ചറിയാനായി പ്രതിയുടെ വീട്ടിലെത്തി.

Also Read-കുഞ്ഞ് കരയാതിരിക്കാനായി അമ്മയുടെ 'കട്ടൗട്ട്' : വൈറലായി ജപ്പാൻകാരന്റെ തന്ത്രം

ഇവിടെ വച്ച് ഇരുവരും തമ്മിൽ വീണ്ടും തര്‍ക്കം ഉണ്ടാവുകയും കയ്യിൽ കിട്ടിയ ഇരുമ്പ് ദണ്ഡുപയോഗിച്ച് കുട്ടിയെ ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവം പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ ഭയന്ന പത്തുവയസുകാരി അവിടെ നിന്ന് ഒരു കൂർത്ത വസ്തുവെടുത്ത് പെണ്‍കുട്ടിയെ വീണ്ടും ആക്രമിച്ചു. ഇതാണ് മരണത്തിലേക്ക് നയിച്ചത്. പെൺകുട്ടി കൊല്ലപ്പെട്ടെന്ന് അറിഞ്ഞ പ്രതി, സംഭവ സ്ഥലമൊക്കെ കഴുകി വൃത്തിയാക്കി മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടിവച്ചു. തുടർന്ന് വീട്ടിലെത്തിയ ശേഷം അമ്മയോട് കൊലപാതകത്തെക്കുറിച്ച് അറിയിച്ചു. കൊലപാതകം മറച്ചു വക്കുന്നതിനായി അവർ മൃതദേഹം സമീപത്തുള്ള കുളത്തിൽ തള്ളി.

Also Read-ആകെയുണ്ടായിരുന്ന 50 രൂപയ്ക്ക് ലോട്ടറിയെടുത്തു; മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കോടീശ്വരനായി ടാക്സി ഡ്രൈവര്‍

ഇതിനിടെ പെണ്‍കുട്ടിക്കായി ഗ്രാമം മുഴുവൻ തിരച്ചിലിനിറങ്ങി. രാത്രിയോടെ കൊലപാതക വിവരം പ്രതിയുടെ അമ്മ, പിതാവിനെ അറിയിച്ചു. മകളുടെ കുറ്റം പുറത്തറിയാതിരിക്കാനാണ് അയാളും ശ്രമിച്ചത്. വീടിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയാൽ തങ്ങളെ സംശയിക്കുമെന്ന് മനസിലാക്കിയ പിതാവ്, കുളത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് കുറച്ചകലെയുള്ള ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു.

തൊട്ടടുത്ത ദിവസമാണ് പൊലീസ് മൃതദേഹം കണ്ടെത്തുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ ഒരു കമ്മൽ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ സംഭവം ചുരുളഴിഞ്ഞു. കുറ്റം മറച്ചു വയ്ക്കാൻ ശ്രമിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും കുട്ടിയുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Published by: Asha Sulfiker
First published: December 15, 2019, 9:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading