ഇടുക്കി: നെടുങ്കണ്ടത്ത് ട്യൂഷന്‍ പഠിക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച (Rape) ഇരുപതുകാരന്‍ പോലീസ് (police) പിടിയില്‍. കമ്പംമെട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ട സാഹചര്യത്തില്‍ മാതാപിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയയാക്കി. കൗൺസലിങ്ങിനിടെയാണ് തന്നെ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
കുട്ടിയുടെ രക്ഷിതാക്കൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
Pocso | പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 10 വർഷം കഠിന തടവ്; ഇര കൂറുമാറിയിട്ടും പ്രതിക്ക് ശിക്ഷ
കുട്ടികളെ പീഡിപ്പിക്കുന്ന കേസുകൾ അനുദിനം വർധിച്ചു വരുന്നതിനിടെ ആണ് കോട്ടയം കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ നിർണായക വിധി ഉണ്ടായത്. മകളെ പീഡിപ്പിച്ച അച്ഛന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. സാക്ഷികളും ഇരയും കൂറുമാറിയ കേസിലാണ് കോടതിയുടെ ഭാഗത്ത് നിന്നും നിർണായക വിധി ഉണ്ടായത് എന്നതാണ് ശ്രദ്ധേയം. എരുമേലി കണമല സ്വദേശിയായ പിതാവിനെയാണ് ജില്ലാ കോടതി കുറ്റക്കാരൻ എന്ന് കണ്ട് ശിക്ഷ വിധിച്ചത്. കുട്ടികൾക്കെതിരായ പീഡനം പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ ജഡ്ജി ബി.ഗോപകുമാറാണ് നിർണായക വിധി പുറപ്പെടുവിച്ചത്.
മൂന്നാം ക്ലാസ് മുതൽ കുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കേസ്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം പുറത്ത് വന്നത്. മൂന്നാം ക്ലാസ് മുതൽ പിതാവ് പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയതോടെയാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിൽ നിന്നും ലഭിച്ച കൗൺസിലിംങ്ങിനെ തുടർന്നാണ് നിർണായക വെളിപ്പെടുത്തൽ നടത്താൻ കുട്ടി തയ്യാറായത്. സ്‌കൂളിൽ നിന്നും എത്തി വസ്ത്രം മാറുന്നതിനിടെ പിതാവ് കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു എന്നായിരുന്നു നിർണായക മൊഴി. ഇതിൽ നിന്നും രക്ഷപെട്ട് പുറത്തേക്ക് ഓടിയ കുട്ടി അയൽവീട്ടിലേക്ക് എത്തുകയായൊരുന്നു. അയൽവാസികൾ ആണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് അയൽവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. തുടർന്ന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
എരുമേലി സി.ഐ പി.പി മോഹൻലാൽ ആണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കേസിനു തുടക്കം ഇട്ടത്. തുടർന്ന് എരുമേലിയിൽ സിഐ ആയി എത്തിയ വി.എ സുരേഷാണ് കുറ്റപത്രം സമർപ്പിച്ചത്. 14 സാക്ഷികളെ വിസ്തരിച്ച കേസിൽ 25 പ്രമാണങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
കോട്ടയത്ത് ആനയുടെ പല്ലുമായി ഒരാൾ പിടിയിൽ; ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡ് പിടികൂടിയത് ഉഴവൂർ സ്വദേശിയെ
നിർണായകമായ ഏറെ വഴിത്തിരിവുകൾ ഉണ്ടായ കേസിലാണ് കോടതി വിധി പുറത്തിറക്കിയത്. ആദ്യം പ്രോസിക്യൂഷൻ വിസ്തരിക്കുമ്പോൾ ഇരയും മാതാവും കുറ്റപത്രത്തിൽ പറയുന്നത് പോലെ കേസിന് അനുകൂലമായി മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് ഇരുവരും മൊഴി മാറ്റുകയായിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.
രണ്ടാമതും പ്രോസിക്യൂഷൻ ക്രോസ് വിസ്താരം നടത്തിയതോടെയാണ് ഇരയായ പെൺകുട്ടി യഥാർത്ഥ മൊഴി നൽകിയത്. തുടർന്ന് ഈ മൊഴി പരിഗണിച്ച് കോടതി പിതാവിനെ ശിക്ഷിച്ച് കൊണ്ട് ഉത്തരവ് ഇറക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ എം.എം പുഷ്‌കരനാണ് ഹാജരായത്. ഏറെ നിർണായകമായ മൊഴി മാറ്റം ഉണ്ടായിട്ടും കേസിൽ പ്രതിയെ ശിക്ഷിക്കാനായി എന്നതിന്റെ ആശ്വാസത്തിലാണ് പ്രോസിക്യൂഷൻ. കുട്ടികളെ പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു. മുണ്ടക്കയം പാലാ അടക്കമുള്ള മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകാനാകുന്നത് ഇത്തരം കേസുകൾ കുറയാൻ കാരണമാകും എന്ന വിലയിരുത്തൽ ഉണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Pocso