നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബാങ്കിൽ നിന്ന് 30 സെക്കൻഡുകൊണ്ട് 10 ലക്ഷം മോഷ്ടിച്ച് പത്തുവയസുകാരൻ; സംഭവം ജീവനക്കാരും കസ്റ്റമേഴ്സും ഉള്ളപ്പോൾ

  ബാങ്കിൽ നിന്ന് 30 സെക്കൻഡുകൊണ്ട് 10 ലക്ഷം മോഷ്ടിച്ച് പത്തുവയസുകാരൻ; സംഭവം ജീവനക്കാരും കസ്റ്റമേഴ്സും ഉള്ളപ്പോൾ

  ബാങ്കില്‍ ജീവനക്കാരും ഉപഭോക്താക്കളും ഉണ്ടായിരുന്നപ്പോഴാണ് മോഷണം നടന്നിരിക്കുന്നത്.

  robbery

  robbery

  • Share this:
   മുപ്പത് സെക്കൻഡുകൊണ്ട് പത്തുവയസുകാരൻ ബാങ്കിൽ നിന്ന് കവർന്നത് 10 ലക്ഷം രൂപ. മധ്യപ്രദേശിലെ സഹകരണ ബാങ്കിലാണ് ആരെയും അതിശയിപ്പിക്കുന്ന സംഭവം ഉണ്ടായത്. ബാങ്കില്‍ ജീവനക്കാരും ഉപഭോക്താക്കളും ഉണ്ടായിരുന്നപ്പോഴാണ് മോഷണം നടന്നിരിക്കുന്നത്.

   മധ്യപ്രദേശിലെ നീമൂച്ച് ജില്ലയിലെ സഹകരണ ബാങ്കിലാണ് മോഷണം നടന്നത്. രാവിലെ 11 മണിയോടെ പഴയ വസ്ത്രങ്ങൾ ധരിച്ച ചെറിയകുട്ടി ബാങ്കിനുള്ളിൽ കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. തിരക്കേറിയ കാഷ് കൗണ്ടറിലാണ് കുട്ടി മോഷണം നടത്തിയിരിക്കുന്നത്.

   തുടർന്ന് നടത്തിയ പരിശോധനയിൽ 30 മിനിറ്റ് ബാങ്കിനുള്ളിൽ ഉണ്ടായിരുന്ന ചെറുപ്പക്കാരനാണ് കുട്ടിയ്ക്ക് അകത്ത് കയറാൻ നിർദേശം നൽകിയതെന്ന് വ്യക്തമായി. കാഷ് കൗണ്ടറിലുണ്ടായിരുന്നയാൾ അകത്തെ മുറിയിലേക്ക് പോയതോടെ കുട്ടി ക്യാഷ് കൗണ്ടറിൽ നിന്ന് 500 രൂപയുടെ രണ്ട് കെട്ട് നോട്ടുകളുമായി ഇറങ്ങിയോടുകയായിരുന്നു.

   വാതിലിനടുത്ത് കുട്ടിയെ കണ്ടപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥന് സംശയം തോന്നിയിരുന്നു. എന്നാൽ ഞൊടിയിടയിലായിരുന്നു മോഷണം നടന്നത്. ആൺകുട്ടി വളരെ ചെറുതാണെന്നും ഇത്രയും വലിയ തുക മോഷ്ടിക്കുന്നത് ആർക്കും കാണാൻ കഴിയില്ലെന്നും നീമൂച്ച് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

   സിസിടിവി ദൃശ്യങ്ങളിൽ രണ്ടുപേരും രണ്ട് വ്യത്യസ്ത ദിശകളിലേക്ക് ഓടുന്നതായി കണ്ടു. തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി റോഡരികിലെ വിൽപ്പനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
   TRENDING:നീന്തൽക്കുളവും വെയിലിൽക്കുളിയും മിസ് ചെയ്യുന്നു: ഇല്യാന ഡിക്രൂസ്
   [PHOTO]
   'സെവാഗിനായി സച്ചിൻ ഓപ്പണിംഗ് സ്ഥാനം ത്യജിക്കുകയായിരുന്നു'; ആ ക്രെഡിറ്റ് സച്ചിനും കൂടി അവകാശപ്പെട്ടതെന്ന് മുൻ താരം അജയ് രത്ര
   [NEWS]
   'ആത്മഹത്യ ചെയ്തില്ലെങ്കിൽ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി'; എല്ലാം മതിയെന്ന് റിയ ചക്രവർത്തി
   [NEWS]


   കുട്ടികളെ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ മോഷണം നടത്തുന്ന ഒരു വലിയ സംഘം ഇതിനു പിന്നിൽ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം കുട്ടിക്കള്ളന്മാർ വിവാഹങ്ങള്‍ക്കിടെ ബാഗുകൾ മോഷ്ടിക്കുന്നത് നീമുച്ച് ജില്ലയിൽ അടുത്തിടെ വർദ്ധിച്ചതായി റിപ്പോർട്ടു കളുണ്ട്.
   Published by:Gowthamy GG
   First published: