സജ്ജയ കുമർ
കന്യാകുമാരി: ജില്ലയിലെ രാജാക്കമംഗലത്തിൽ ആൾ താമസമില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. 100 പവന്റെ സ്വർണവും 6 ലക്ഷം രൂപയുമാണ് മോഷണം പോയത്. രാജാക്കമങ്കലം, ഗണപതിപുരം സ്വദേശി മുരുകന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം.
മുരുകൻ വീടിനോട് ചേർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച മുരുകൻ കുടുംബ സമേതം ചെന്നൈയിലേക്ക് പോയി. ഇന്നു രാവിലെ അയൽക്കാരാണ് വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്.
Also Read- ബധിരനായി അഭിനയിച്ചെത്തി ചിട്ടി സ്ഥാപനത്തിൽ കവർച്ച; പ്രതി തമിഴ്നാട്ടിൽനിന്നു പിടിയിൽ വീട്ടിലെ സ്വകാര്യ മുറിയിലെ അലമാരയിലുണ്ടായിരുന്ന 100 പവന്റെ സ്വർണവും 6 ലക്ഷം രൂപയുമാണ് മോഷണം പോയത്. കവർച്ചക്കു ശേഷം മോഷ്ട്ടാവ് വീടിന് അകവും പുറവും മുളകുപൊടി വിതറുകയും ചെയ്യ്തിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദ്, ഡോക് സ്‌ക്വാഡ്,ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലം സന്ദർശിച്ഛ് പരിശോധന നടത്തി. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kanyakumari, Theft