നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് ഹാൻസ് ഗോഡൗണിൽ നിന്നും ആയിരം കിലോ പാൻ ഉല്പന്നങ്ങൾ പിടികൂടി

  പാലക്കാട് ഹാൻസ് ഗോഡൗണിൽ നിന്നും ആയിരം കിലോ പാൻ ഉല്പന്നങ്ങൾ പിടികൂടി

  കുപ്പിവെള്ള വ്യാപാരത്തിനെന്ന പേരിലായിരുന്നു ഈ ഗോഡൗൺ പ്രവർത്തിച്ചിരുന്നത്.

  News18

  News18

  • Share this:
  എക്സൈസ് ഇൻറലിജൻസ് നടത്തിയ പാലക്കാട് ചന്ദ്രനഗറിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് ഗോഡൗൺ കണ്ടെത്തിയത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കടത്താനായി സൂക്ഷിച്ച ആയിരം കിലോ പാൻ ഉല്പന്നങ്ങളും ഇവിടെ നിന്നും കണ്ടെത്തി. കുപ്പിവെള്ള വ്യാപാരത്തിനെന്ന പേരിലായിരുന്നു ഈ ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. റെയ്ഡിൽ  പിരായിരി സ്വദേശി സിറാജ് , കിനാശേരി സ്വദേശി കലാധരൻ എന്നിവരെ എക്‌സൈസ് ഐ ബി അറസ്റ്റ് ചെയ്തു. ചന്ദ്രനഗറിലെ കനാൽക്കരയിൽ ഇരുനില വീട് വാടകയ്ക്കെടുത്തായിരുന്നു ഗോഡൗണാക്കിയത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും പച്ചക്കറി വണ്ടിയിലെത്തിച്ച ഹാൻസ് ചെറുകിട കച്ചവടക്കാർക്ക് കൈമാറുന്നതിനായാണ് ഗോഡൗണിൽ സൂക്ഷിച്ചത്.

  സ്ക്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഈ മേഖലകൾ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് എക്സൈസ് വ്യക്തമാക്കി. എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ സെന്തിൽ റെയ്ഡിന് നേതൃത്വം നൽകി. പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷിൻ്റെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തും.

  പാലക്കാട് വീട്ടിൽ നിന്നും 26 ലക്ഷത്തിന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ദമ്പതികൾ പിടിയിൽ

  പാലക്കാട്‌(Palakkad) നഗരത്തിലെ വീട്ടിൽ നിന്നും 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം(Theft) പോയ കേസിലാണ് വീട്ടിലെ ജോലിക്കാരായ ദമ്പതികളെ പാലക്കാട് ടൗൺ സൗത്ത് പൊലീസ്(Police) അറസ്റ്റു ചെയ്തത്. ചിറ്റൂർ കോഴിപ്പതി സ്വദേശികളായ അമൽരാജ് , ഭാര്യ കലമണി എന്നിവരാണ് പിടിയിലായത്. പള്ളിപ്പുറം ഗ്രാമത്തിലെ വസന്തി വിഹാറിൽ നാരായണസ്വാമിയുടെ വീട്ടിൽ സൂക്ഷിച്ച സ്വർണം, ഡയമണ്ട്  ആഭരണങ്ങളാണ് മോഷണം പോയിരുന്നത്. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടുജോലിക്കാരായ അമൽരാജിനെയും, കലമണിയെയും പൊലീസ് അറസ്റ്റ് ചെയ്തത്.

  ഫെബ്രുവരി മുതൽ അമൽരാജും ഭാര്യയും പള്ളിപ്പുറത്തെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. ഓഗസ്റ്റ് മാസത്തിൽ പൂജമുറിയിലും അലമാരിയിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഇരുവരും ജോലിക്ക് നിന്ന കാലം മുതൽ വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷണം പോയതായി പൊലീസ് കണ്ടെത്തി. ശമ്പളം കുറവാണെന്ന് കാണിച്ച് ഉടമയോട് ഇവർ മോശമായി സംസാരിച്ചിരുന്നു. ഇതേ തുടർന്നാണ് മോഷണം നടത്തിയത്. മോഷണ മുതലിന്റെ ഒരുഭാഗം പ്രതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവ വിൽപന നടത്തിയതായും കണ്ടെത്തി. ഇവർക്കെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ  കസ്റ്റഡിയിൽ വാങ്ങി ബാക്കിയുള്ള സ്വർണം കണ്ടെത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

  സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐമാരായ എം മഹേഷ്കുമാർ, രമ്യ കാർത്തികേയൻ, അഡീ.എസ്‌ഐമാരായ മുരുകൻ, ഉദയകുമാർ, നാരായണൻകുട്ടി, എഎസ്ഐ രതീഷ്, സീനിയർ സിപിഒമാരായ നസീർ, സതീഷ്, കൃഷ്ണപ്രസാദ്, എം സുനിൽ, സിപിഒമാരായ സജിന്ദ്രൻ, നിഷാദ്, രവി, ഷാജഹാൻ, രമേശ്‌, ജഗദംബിക, ദിവ്യ, ദേവി, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ ആർ രാജീദ്, എസ് ഷാനോസ്, ആർ വിനീഷ്, സൈബർസെൽ ഉദ്യോഗസ്ഥൻ ഷെബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

  Published by:Sarath Mohanan
  First published:
  )}