പാലക്കാട് (Palakkad) ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട. വ്യാജ കള്ള് നിർമ്മിക്കാൻ മീൻവണ്ടിയിൽ ഒളിപ്പിച്ച് കടത്തിയ 1050 ലിറ്റർ സ്പിരിറ്റ് എക്സൈസ് ഇൻറലിജൻസ് പിടികൂടി. മാംഗ്ലൂരിൽ നിന്നും ചിറ്റൂരിലേക്ക് കടത്തിയ സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. കേസിൽ ഇരിങ്ങാലക്കുട സ്വദേശി ഷബീബ്, നെടുമ്പാശ്ശേരി സ്വദേശി വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ സി. സെന്തിൽകുമാറിൻ്റെ നേതൃത്വത്തിൽ ചിറ്റൂർ അഞ്ചാം മൈലിൽ നിന്നുമാണ് സ്പിരിറ്റുമായെത്തിയ വാഹനം പിടികൂടിയത്. 35 ലിറ്റർ സ്പിരിറ്റ് അടങ്ങിയ 30 കന്നാസുകളാണ് വാഹനത്തിലുണ്ടായിരുന്നത്. അഴുകിയ മീൻ പെട്ടികൾക്കടിയിലാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്.
ഏത് തെങ്ങിൻ തോപ്പിലേക്കാണ് കൊണ്ടുവന്നതെന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് എക്സൈസ് വ്യക്തമാക്കി. ഇൻസ്പെക്ടർ സി ശെന്തിൽകുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ എ കെ സുമേഷ്, ജയരാജ്, അജിത്, പി. ഷാജി, രാജ് മോഹൻ, എം എസ് മിനു, ഡ്രൈവർ ജയപ്രകാശ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
Also read-
Cannabis Seized | അതിഥി തൊഴിലാളികളുമായി വന്ന ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്ത്; ഡ്രൈവർമാരടക്കം അഞ്ച് പേർ അറസ്റ്റിൽ
Kidnap|ആലുവയിൽ തോക്കു ചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ
കൊച്ചി: ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ (Kidnap) കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കായംകുളം സ്വദേശി അൻസാബിനെയാണ് ആലുവ പോലീസ് പിടികൂടിയത്. ഹൈവേ റോബറി കേസിലെ പ്രധാന പ്രതിയാണ് ഇയാൾ.
രണ്ട് ദിവസം മുമ്പ് ഈ കേസുമായി ബന്ധപ്പെട്ട് അരുൺ അജിത് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദിച്ച ശേഷം ഇയാളെ കളമശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു.
Also Read-
ചോദ്യം ചെയ്യലിന് കാവ്യ മാധവൻ നാളെ ഹാജരാകില്ല; ബുധനാഴ്ച വീട്ടിൽ മൊഴി എടുക്കണം എന്നും ആവശ്യം
കാറിൽ പതിനഞ്ച് ചാക്കോളം ഹാൻസ് ആയിരുന്നുവെന്നാണ് സൂചന. ബാംഗ്ലൂരിൽ നിന്ന് മൊത്തമായി വാങ്ങി ആലുവയിൽ വിൽപ്പനയ്ക്ക് എത്തിച്ചപ്പോഴാണ് സംഘം തട്ടിക്കൊണ്ട് പോയത്. ഇരുപതോളം കവർച്ചക്കേസുകളും, വധശ്രമവും ഉൾപ്പെടെ 26 കേസുകളിലെ പ്രതിയാണ് ഇയാൾ. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. 2021 ൽ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു.
Also Read-
കേരള കോൺഗ്രസ് ബി പ്രവർത്തകന്റെ കൊലപാതകം: രണ്ട് പ്രതികൾ പിടിയിൽ
മങ്കടയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായാണ് പിടികൂടിയത്. തട്ടിക്കൊണ്ടുപോയ കാർ വർക്കയിലെ റിസോർട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐ പി.എസ്.ബാബു, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്.ഹാരിസ്, കെ.എം.മനോജ്, കെ..അയൂബ് എന്നിവരാണുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.