• HOME
 • »
 • NEWS
 • »
 • crime
 • »
 • പത്താം ക്‌ളാസ്സുകാരന്റെ സാത്താൻ ആരാധന; ഒടുവിൽ വധഭീഷണിയെത്തുടർന്ന് കുടുംബം ജില്ലാ കളക്ടറുടെ മുൻപിൽ

പത്താം ക്‌ളാസ്സുകാരന്റെ സാത്താൻ ആരാധന; ഒടുവിൽ വധഭീഷണിയെത്തുടർന്ന് കുടുംബം ജില്ലാ കളക്ടറുടെ മുൻപിൽ

10th standard boy faces life threatening messages after joining a social media group on Satanic worship | സോഷ്യൽ മീഡിയയിൽ കണ്ട 'ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറം' എന്ന ഗ്രൂപ്പിൽ കുട്ടി അംഗമാവുകയായിരുന്നു, പിന്നീട് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കൊല്ലം: പഠിക്കാൻ മിടുക്കനായ ഐ.സി.എസ്‌.ഇ. സ്‌കൂളിലെ പത്താംക്ളാസ്‌ വിദ്യാർഥി സോഷ്യൽ മീഡിയയിൽ കണ്ട 'ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറം' എന്ന ഗ്രൂപ്പിൽ അംഗമായതും നഷ്‌ടപ്പെട്ടത്‌ മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖകളിലെ വിവരങ്ങളും, 14000 രൂപയും ഒടുവിൽ വധഭീഷണിയും. കാര്യം കൈവിട്ടു പോകുന്ന അവസ്ഥയിൽ കുട്ടിയും രക്ഷിതാക്കളും ജില്ലാ കളക്റ്ററുടെ മുൻപിലെത്തി. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്‌ നടത്തിയ കൗൺസലിങ്ങിൽ കുട്ടി പുറത്തു വിട്ടത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.

  മാന്ത്രികശക്തിയും ഒരുകോടി രൂപയുടെ കാറും വീടും മാസം അമ്പതിനായിരം യു.എസ്‌. ഡോളറും ആണ് ഗ്രൂപ്പിൽ അംഗമായ കുട്ടിക്ക് വാഗ്ദാനം ലഭിച്ചത്. കുട്ടി പിന്നീട് ചെയ്ത കാര്യങ്ങളെപ്പറ്റി മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നതിങ്ങനെ:

  "രണ്ടായിരം രൂപ അംഗത്വഫീസ് ഓൺലൈൻവഴി അടച്ചു. മൊബൈൽ നമ്പറും നൽകി. ലൂസിഫറിനെ ആരാധിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് കുട്ടിക്ക്‌ തുടരെ സന്ദേശങ്ങൾ വന്നു. ഗ്രൂപ്പിൽനിന്ന് പിന്മാറില്ലെന്ന സത്യപ്രതിജ്ഞ വീഡിയോയാക്കി കുട്ടി അയച്ചുകൊടുത്തു. നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വീഡിയോകോൾ വഴി കുട്ടിയെ ബന്ധപ്പെട്ടത്. തുടർന്ന് അർധരാത്രിക്കുശേഷം ഒറ്റപ്പെട്ട സ്ഥലത്ത് നടക്കാൻ ആവശ്യപ്പെട്ടു. ഇത് നിരീക്ഷിക്കാൻ ഗ്രൂപ്പിലെ അംഗമായ അമീൻ എന്നു പരിചയപ്പെടുത്തിയ തിരുവനന്തപുരം സ്വദേശി എത്തി. ആദ്യദിവസം രാത്രിയിൽ പരീക്ഷണത്തിനായി കുട്ടിയുടെ വീടിനടുത്തുള്ള പള്ളിക്കുസമീപം എത്തിയെങ്കിലും നടന്നില്ല. രണ്ടാമത് പരീക്ഷണം നടത്തിയത് കായലിന് കുറുകെയുള്ള തീവണ്ടിപ്പാലത്തിലൂടെ അർധരാത്രിക്കുശേഷം കുട്ടിയെ നടത്തിയായിരുന്നു. അതിന്റെ വീഡിയോ അമീൻ പകർത്തി. സാത്താന്റെ രൂപം പതിപ്പിച്ച ബുള്ളറ്റിലെത്തിയ ഇയാൾ കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

  മൂന്നുവിരലുകളിൽ മുറിവുണ്ടാക്കിയുള്ള സത്യപ്രതിജ്ഞയായിരുന്നു അടുത്തത്. രാത്രി ഉറക്കമിളച്ചുചെയ്യേണ്ട പ്രാർഥനകളും അയച്ചുകൊടുത്തു. ആടിന്റെ ചോരകൊണ്ട് ആരാധന നടത്താൻ പറഞ്ഞതുപ്രകാരം സുഹൃത്തുക്കളുടെ സഹായത്തോടെ ആടിനെ അന്വേഷിച്ച് കുട്ടി പലയിടങ്ങളിലും പോയി. വീട്ടിൽ ലൂസിഫറിന് ആരാധനാലയം പണിയണമെന്നും അതിൽ വെക്കേണ്ട രൂപങ്ങൾക്കായി അമ്പതിനായിരം രൂപ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു. വിദേശത്ത്‌ ഇന്റേൺഷിപ്പിനുവേണ്ടിയാണെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച്‌ കുട്ടി ഇതിനിടെ പാസ്‌പോർട്ട് എടുത്തു. ഇന്റേൺഷിപ്പിന്‌ അവസരം ലഭിച്ചെന്ന വ്യാജരേഖ കുട്ടിക്ക്‌ അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട്‌ കൊല്ലത്തും കൊച്ചിയിലുമുള്ള ഗ്രൂപ്പംഗങ്ങളെ സംഘടിപ്പിച്ച് പ്രാർഥന നടത്തണമെന്നും നിർദേശം വന്നു."

  പക്ഷെ കുട്ടിയിൽ വന്ന പ്രകടമായ മാറ്റം വീട്ടുകാർ ശ്രദ്ധിച്ചു. മൊബൈൽ ഫോൺ പരിശോധിച്ച അവർ കണ്ടത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഫോൺ നൽകിയില്ലെങ്കിലും, കുട്ടി പുതിയ ഫോൺ വാങ്ങി, സ്വർണ്ണം പണയംവച്ചു കിട്ടിയ 12,000 രൂപ ഗ്രൂപ്പിന് അയച്ചു നൽകുകയും ചെയ്തു. ഇവിടെയാണ് തിരിച്ചറിയൽ രേഖകളിലെ വിവരം കൈമാറിയത്. ഗ്രൂപ്പിന് പണം പോരാതായതോടെ പിന്മാറുന്നു എന്നറിയിച്ചു കുട്ടിക്ക് നേരിടേണ്ടി വന്നത് വധഭീഷണി!

  കുട്ടിയിൽ നിന്നും ലഭ്യമായ വിവരങ്ങൾ പോലീസ്‌ സ്റ്റേഷനിലും, സിറ്റി പോലീസ്‌ കമ്മിഷണർക്കും, സൈബർ സെല്ലിനും കൈമാറിയിട്ടുണ്ട്‌.
  Published by:meera
  First published: