• HOME
  • »
  • NEWS
  • »
  • crime
  • »
  • ഒരു ലക്ഷം രൂപയിരുന്നിട്ടും കളളൻ കൊണ്ടുപോയത് 11 കുപ്പി മദ്യം മാത്രം; ബിവറേജസ് ചില്ലറ വിൽപനശാലയിലെ 'മാതൃകാ' മോഷ്ടാവ്

ഒരു ലക്ഷം രൂപയിരുന്നിട്ടും കളളൻ കൊണ്ടുപോയത് 11 കുപ്പി മദ്യം മാത്രം; ബിവറേജസ് ചില്ലറ വിൽപനശാലയിലെ 'മാതൃകാ' മോഷ്ടാവ്

ബിവറേജ് ഔട്ട്ലെറ്റിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അകത്തു കടന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

  • Last Updated :
  • Share this:
    കോട്ടയം: മുണ്ടക്കയത്ത് ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപനശാലയിൽ മോഷണം. മുണ്ടക്കയം പൈങ്ങനായിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വില്പനശാലയിലാണ് മോഷണം നടന്നത്. സ്ഥാപനത്തിൽ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയിൽ ഒരു രൂപ പോലും മോഷ്ടാക്കൾ കവർന്നില്ല. പകരം 11 കുപ്പി മദ്യമാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ബിവറേജ് ഔട്ട്ലെറ്റിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അകത്തു കടന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

    Also Read- കരിപ്പൂർ സ്വർണക്കടത്തിൽ പിടിയിലായവരിൽ യുവജനക്ഷേമ കമ്മീഷൻ പഞ്ചായത്ത് കോഡിനേറ്ററും; അർജുൻ ആയങ്കി ഒന്നാം പ്രതി

    പണമായി ഒരു ലക്ഷം രൂപ വിൽപനശാലയിൽ സൂക്ഷിച്ചിരുന്നു. എന്നാൽ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സ്ഥാപനത്തിലെ ജീവനക്കാർ അറിയിച്ചത്. എന്നാൽ 11 കുപ്പി മദ്യം മോഷണം പോയതായും കണക്കെടുപ്പിൽ നിന്നും വ്യക്തമായി. പണമിരുന്ന ഭാഗത്തേക്ക് മോഷ്ടാക്കൾ പോയതായുള്ള സൂചനയൊന്നും ദൃശ്യങ്ങളിൽ ഇല്ല. അതിനാൽ മദ്യം എടുക്കുവാൻ വേണ്ടി മാത്രമാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നതെന്ന അനുമാനത്തിലാണ് പൊലീസ്. പൊലീസിനൊപ്പം, എക്സൈസും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

    Also Read- അട്ടപ്പാടിയിൽ നാലു വയസുകാരനെ ക്രൂരമായി മർദിച്ച് അമ്മയും സുഹൃത്തും; സ്റ്റൗവിന് മുകളിൽ കാല് വെച്ച് പൊള്ളിച്ചു

    മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മദ്യശാലയിൽ കയറിയ മോഷ്ടാവ് മദ്യവുമായി പുറത്തേയ്ക്കു ഇറങ്ങുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. രാത്രി 1.26 ഓടെ രണ്ടു പേരും മുഖം മറച്ച ശേഷം ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയ്ക്കുള്ളിൽ കയറി പരിശോധന നടത്തുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കറുത്ത വസ്ത്രവും ധരിച്ച് പുറത്ത് ബാഗുമിട്ടാണ് യുവാക്കൾ അകത്തുകടന്നത്. മുഖം തോർത്ത് ഉപയോഗിച്ച് മറച്ചിരുന്നു.
    Published by:Rajesh V
    First published: