നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Raja Man Singh Killing | 35 വർഷം മുമ്പ് നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകം; 11 പൊലീസുകാർ കുറ്റക്കാരെന്ന് കോടതി

    Raja Man Singh Killing | 35 വർഷം മുമ്പ് നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകം; 11 പൊലീസുകാർ കുറ്റക്കാരെന്ന് കോടതി

    1985 ഫെബ്രുവരി 21 നാണ് മാൻ സിങ്ങും രണ്ട് ഉദ്യോഗസ്ഥരും പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      35 വർഷം മുമ്പ് നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിൽ 11 മുൻ പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് സിബിഐ കോടതി. ഉത്തർപ്രദേശിലെ മധുര പ്രത്യേക സിബിഐ കോടതിയുടേതാണ് കണ്ടെത്തൽ.

      രാജസ്ഥാനിൽ ഏറെ കോളിളക്കം സൃഷ്ടിച്ച രാജ മാൻസിങ് കൊലപാതക കേസിലാണ് കോടതിയുടെ കണ്ടെത്തൽ. മുൻ എസ്പി അടക്കമുള്ള ഉദ്യോഗസ്ഥരാണ് കുറ്റക്കാർ. സംഭവത്തിൽ 18 പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ നാല് പേർ വിചാരണ കാലയളവിനിടയിൽ മരണപ്പെട്ടു. മൂന്ന് പേരെ വെറുതെവിട്ടു.

      രാജസ്ഥാനിലെ ഭാരത്പൂർ കൊട്ടാരത്തിലെ അവസാന കിരീടാവകാശിയായിരുന്നു രാജാ മാൻസിങ്. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായ രാജാ മാൻ സിങ്ങിന്റെ കൊലപാതകത്തെ തുടർന്നാണ് രാജസ്ഥാനിലെ കോൺഗ്രസ് മുഖ്യമന്ത്രി ശിവ് ചരൺ മാഥുറിന് സ്ഥാനമൊഴിയേണ്ടി വന്നത്.

      നേരത്തേ, രാജസ്ഥാനിലായിരുന്ന കേസിന്റെ വിചാരണ മാൻസിങ്ങിന്റെ മകളും മുൻ ബിജെപി മന്ത്രിയുമായിരുന്ന കൃഷ്ണേന്ദ്ര കൗർ ദീപയുടെ ഹർജിയെ തുടർന്ന് ഉത്തർപ്രദേശിലേക്ക് മാറ്റുകയായിരുന്നു.

      1985 ഫെബ്രുവരി 21 നാണ് മാൻ സിങ്ങും രണ്ട് ഉദ്യോഗസ്ഥരും പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്. ആ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദീഗ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു മാൻ സിങ്. 1952 മുതൽ തുടർച്ചയായി ഏഴുവട്ടം ദീഗിൽ നിന്നും അദ്ദേഹം വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷമാണ് മാൻസിങ്ങിന്റെ കൊലപാതകത്തിൽ അവസാനിച്ചത്.
      TRENDING:Coronavirus pandemic | ലോകത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച 10 രാജ്യങ്ങൾ[PHOTOS]അന്ന് അഹാനയെ ട്രോളി; ഇന്ന് ട്രോളിലൂടെ അഹാനയ്ക്ക് അഭിനന്ദനം[PHOTOS]മക്കൾക്ക് മുന്നിൽ വച്ച് മാധ്യമ പ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർ പിടിയിൽ[NEWS]
      കോൺഗ്രസ് സ്ഥാനാർത്ഥിയായ വിജേന്ദ്ര സിങ്ങിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രിയും സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ യോഗത്തിന് തൊട്ടുമുമ്പ് കോൺഗ്രസ് പ്രവർത്തകർ ഭാരത്പൂർ കൊട്ടാരത്തിന്റെ കൊടിയും മാൻസിങ്ങിന്റെ ബാനറുകളും നീക്കം ചെയ്തതോടെയാണ് സംഘർഷത്തിന്റെ ആരംഭം.

      തന്റെ ജീപ്പിൽ സ്ഥലത്തെത്തിയ മാൻസിങ്ങും അനുയായികളും കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റത്തിലായി. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിയുടെ വേദി തകർത്തു. ഇതിനിടയിൽ മാൻസിങ് തന്റെ ജീപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററും തകർത്തു.

      സ്ഥലത്തെ സംഘർഷത്തെ തുടർന്ന് ഫെബ്രുവരി 21 ന് ദീഗിൽ പൊലീസ് കർഫ്യൂ പ്രഖ്യാപിച്ചു. മാൻസിങ്ങിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ കീഴടങ്ങാനെത്തിയ തന്റെ പിതാവിനെ ഡപ്യൂട്ടി എസ്പി ഖാൻ സിങ് ഭാട്ടിയും ഉദ്യോഗസ്ഥരും വഴിയിൽ തടഞ്ഞ് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നായിരുന്നു കൃഷ്ണേന്ദ്ര കൗർ ആരോപണം.

      മാൻസിങ്ങിന്റെ കൊലപാതകത്തോടെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തെ തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി ശിവ് ചരൺ മാഥുറിന് രാജിവെക്കേണ്ടി വന്നു. കേസിന്റെ വിചാരണ പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

      35 വർഷത്തിനിടയിൽ 1700 തവണയാണ് കേസിൽ വാദം കേട്ടത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.
      Published by:Naseeba TC
      First published:
      )}