• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ച സംഭവം; 9 സ്ത്രീകളടക്കം 11 പേര്‍ അറസ്റ്റില്‍

Arrest |കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ച സംഭവം; 9 സ്ത്രീകളടക്കം 11 പേര്‍ അറസ്റ്റില്‍

പീഡനത്തിന് ഇരയായ യുവതിയുടെ മുഖത്ത് കരി ഓയില്‍ പുരട്ടി ചെരുപ്പുമാല അണിയിച്ച് നഗര മധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിക്കുകയാണ് ആള്‍ക്കൂട്ടം ചെയ്യിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ദില്ലി: ദില്ലിയില്‍ (Delhi) കൂട്ടബലാത്സംഗത്തിന് (Gang Rape) ഇരയായ പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ച കേസില്‍ ഒമ്പത് സ്ത്രീകളടക്കം പതിനൊന്ന് പേര്‍ അറസ്റ്റില്‍ (arrest). രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമാണ്.

    പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. രണ്ട് ദിവസം മുമ്പാണ് ദില്ലി ഷാദ്രയില്‍ യുവതിക്ക് നേരെ ആള്‍ക്കൂട്ട അതിക്രമം നടന്നത്.

    പീഡനത്തിന് ഇരയായ യുവതിയുടെ മുഖത്ത് കരി ഓയില്‍ പുരട്ടി ചെരുപ്പുമാല അണിയിച്ച് നഗര മധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിക്കുകയാണ് ആള്‍ക്കൂട്ടം ചെയ്യിച്ചത്. ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളാണ് ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.

    Also read: കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയെ സ്ത്രീകള്‍ കൂട്ടമായി ആക്രമിച്ചു; മുടി മുറിച്ച് കരിഓയില്‍ തേച്ച് ചെരുപ്പുമാലയിട്ടു

    പ്രദേശത്ത് മദ്യമാഫിയ്ക്ക് നേതൃത്വം നല്‍കുന്നയാളാണ് പീഡനക്കേസിലെ പ്രതി. ഇയാളുടെ മകന്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം പെണ്‍കുട്ടിയാണെന്ന് ആരോപിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

    Arrest |'ഭായ്' എന്ന് വിളിക്കാതെ പേര് വിളിച്ചതിന് 20കാരന് ക്രൂര മര്‍ദനം; നിലത്ത് ബിസ്‌കറ്റ് ഇട്ടുകൊടുത്ത് തീറ്റിച്ചു

    പൂനെ: പേരിനൊപ്പം 'ഭായ്' എന്ന് ചേര്‍ത്ത് വിളിക്കാതിരുന്നതിന് 20 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവും സംഘവും. കൂട്ടമായി മര്‍ദ്ദിച്ചതിന് പിന്നാലെ ബിസ്‌കറ്റ് നിലത്ത് ഇട്ടുകൊടുത്ത് നിര്‍ബന്ധപൂര്‍വ്വം കഴിപ്പിക്കുകയും ചെയ്തു.

    സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൂനെ ജില്ലയിലെ ചിന്‍ച്വാദിലാണ് സംഭവം.

    Also read: Pubg Addict | പബ്ജി അഡിക്റ്റായ 14കാരന്‍ അമ്മയേയും സഹോദരങ്ങളെയും വെടിവെച്ചു കൊന്നു

    പ്രതികളിലൊരാളെ പേര് വിളിച്ചതിനെ പ്രകോപിതനായാണ് 20കാരനെ മര്‍ദ്ദിച്ചത്. ഭായ് എന്ന് കൂട്ടി വിളിക്കാത്തതാണ് പ്രതിയെ ചൊടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 20 കാരനെ പ്രതികളിലൊരാള്‍ ബെല്‍റ്റുകൊണ്ട് അടിക്കുന്നതും മറ്റുള്ളവര്‍ അതിനൊപ്പം ചേരുന്നതുമായി വീഡിയോ പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദിക്കുന്നതോടൊപ്പം ഇവര്‍ ബിസ്‌കറ്റ് നിലത്തേക്ക് വലിച്ചെറിയുകയും അത് നിലത്തുനിന്നെടുത്ത് കഴിക്കാന്‍ യുവാവിനെ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്.

    ചൊവ്വാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
    Published by:Sarath Mohanan
    First published: