തൃശൂരിൽ (Thrissur) വൻ ലഹരിമരുന്ന് വേട്ട (Drugs Seized). തൃശൂർ കൊരട്ടിക്ക് സമീപം മുരിങ്ങൂരില്‍ യുവാക്കൾ ഹാഷിഷ് ഓയിലുമായി (Hash Oil) പിടിയിൽ. 11 കിലോ ഹാഷിഷ് ഓയിലാണ് പോലീസ് (Police) സംഘം ഇവരിൽ നിന്നും പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയുമധികം ഹാഷിഷ് ഓയില്‍ പോലീസ് പിടികൂടുന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് (arrest) ചെയ്യുകയും രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ബുധനാഴ്ച പുലര്‍ച്ചെ മുരിങ്ങൂര്‍ ദേശിയപാതയില്‍ വെച്ചാണ് ഹാഷിഷ് ഓയിലുമായി ആന്ധ്രയിൽ നിന്നും വരികയായിരുന്ന സംഘം പോലീസിന്റെ പിടിയിലായത്. പെരിങ്ങോട്ടുകര സ്വദേശികളായ കിഷോര്‍, അനൂപ്, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി പ്രതികൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിൽ രണ്ടാഴ്ച മുമ്പ് ഇവർ പോലീസിന്റെ കണ്ണുവെട്ടിച്ച് ഹാഷിഷ് ഓയിൽ കടത്തിയിരുന്നു. എന്നാൽ ഇത്തവണ പ്രതികൾ രക്ഷപ്പെടാതിരിക്കാനുള്ള പഴുതുകളെല്ലാം അടച്ചാണ് പോലീസ് വിന്യാസമൊരുക്കിയത്.
പ്രതികൾ ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് അര്‍ദ്ധരാത്രി മുതല്‍ ദേശീയപാതയിൽ പലയിടങ്ങളിലായി നിലയുറപ്പിച്ചു. തുടർന്ന് മുരുങ്ങൂരില്‍ രണ്ട് വാഹനങ്ങളിലായി എത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഈ വാഹനങ്ങളിൽ നിന്നുമായാണ് 11 കിലോ ഹാഷിഷ് പോലീസ് സംഘം പിടികൂടിയത്. ആന്ധ്രയിൽ നിന്നും ചുരുങ്ങിയ വിലയ്ക്ക് വാങ്ങി കൊച്ചിയിൽ എത്തിച്ച് കൂടുതൽ വിലയ്ക്ക് വിൽക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇത്തരത്തിൽ 38 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഹാഷിഷ് ആണ് പോലീസ് പിടികൂടിയത്. കൊച്ചിയിൽ ഇവ ഗ്രാമിന് 2000 എന്ന നിരക്കിലാണ് വിതരണം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
Also read-
Attack | ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; നായ്ക്കളെ അഴിച്ചുവിട്ടു; വാക്കത്തി വീശി
കഞ്ചാവിൽ നിന്നും ഉണ്ടാക്കുന്ന ഈ ലഹരി, കൊണ്ടുവരാനും വിതരണം ചെയ്യാനും എളുപ്പമാണ് എന്നത് പരിഗണിച്ചാണ് കൂടുതൽ പേർ ഹാഷിഷ് ഓയിൽ കടത്തിൽ സജീവമായിരിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്.
Arrest | ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ച് മർദനം; രണ്ട് CPM പ്രവർത്തകർ അറസ്റ്റിൽ; കൂടുതൽ അറസ്റ്റ് ഉണ്ടാകാമെന്നും പൊലീസ്
ഇടുക്കി: ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്ന് ആരോപിച്ച് വയോധികനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് സി പി എം പ്രവർത്തകർ അറസ്റ്റിലായി. സിപിഎം (CPM) പ്രവർത്തകരായ സോണി, അനന്തു എന്നിവരെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി (Idukki) കരിമണ്ണൂര്‍ സ്വദേശി ജോസഫ്(51) വെച്ചൂരിനാണ് മര്‍ദനമേറ്റത്. ജോസഫിന്റെ കൈയും കാലും ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചോടിച്ചു. കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.
കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. ഗുരുതര പരുക്കുകളോടെ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Also Read-
Wayanad | വയനാട്ടിൽ സ്വകാര്യ റിസോർട്ടിൽ യുവതിയും യുവാവും തൂങ്ങിമരിച്ച നിലയിൽ
ചൊവ്വാഴ്ച രാത്രിയായിരുന്നു ജോസഫിനെ ആക്രമിച്ചത്. കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെയായിരുന്നു ജോസഫിന്റെ കമന്റ്. 'ഒട്ടും ജനകീയനല്ലാത്ത ആളുകളെയാണല്ലോ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. സി.പി.എം ഏരിയ സെക്രട്ടറി ഇത്തരത്തിലുള്ള ആളാണെന്നും' ആയിരുന്നു കമന്റ്.
ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ചാണ് സംഘം തന്നെ മൊബൈലില്‍ വിളിച്ച് വീടിനു പുറത്തേക്ക് വരുത്തിയത്. വീടിന് പുറത്തെത്തിയ തന്നെ കാറിലും ബൈക്കിലും എത്തിയവർ ഇരുമ്ബ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുണ്ടാനേതാവായി നടക്കുന്ന ഡി. വൈ. എഫ്. ഐ പ്രാദേശിക നേതാവ് സോണി സോനുവാണ് തന്നെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചതെന്ന് ജോസഫ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.