• HOME
  • »
  • NEWS
  • »
  • crime
  • »
  • പണം വച്ചു ചീട്ടുകളി: പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 11 പേർ പിടിയിൽ; 10 ലക്ഷം രൂപ പിടിച്ചെടുത്തു

പണം വച്ചു ചീട്ടുകളി: പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 11 പേർ പിടിയിൽ; 10 ലക്ഷം രൂപ പിടിച്ചെടുത്തു

പൊലീസ് ഉദ്യോഗസ്ഥനടക്കം ചിലർ കടന്നുകളഞ്ഞു

  • Last Updated :
  • Share this:
    പത്തനംതിട്ട: പൊലീസ് ഉദ്യോഗസ്ഥനടങ്ങുന്ന 11 അംഗ ചീട്ടുകളി സംഘം പിടിയിൽ. ഇവരിൽ നിന്ന് 10.13 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫിസർ അനൂപ് കൃഷ്ണൻ (32), കോയിപ്രം കണ്ടത്തിൽ എ ശ്രീകുമാർ (ഹരി - 42), നെടുങ്കുന്നം കാടുവെട്ടി എസ് പ്രദീപ് (38), വെൺമണി പുന്തല പള്ളിപടിഞ്ഞാറേതിൽ അഷ്റഫ് (49), കങ്ങഴ ഇടയരിക്കപ്പുഴ പുത്തൻവീട്ടിൽ റഷീദ് (38), ചെറിയനാട് നെടുവാരംകോട് കുഴിത്തുണ്ടിൽ പ്രസാദ് (52), കുന്നന്താനം മാരൂർ സുരേന്ദ്രൻ പിള്ള (53), കടയ്ക്കാവൂർ മാമ്പള്ളി കുന്നുംപുറം ബി വിനോദ്, ചെങ്ങന്നൂർ മുടിയുഴത്തിൽ ബാബു ജോൺ (52), പറക്കോട് കൈലാസം എൻ രഘുനാഥൻ (58), ചെറുവള്ളി ഞാലിയിൽ സിബി ആന്റണി (54) എന്നിവരാണ് പിടിയിലായത്.

    സ്വകാര്യ ക്ലബ്ബിൽ പണം വച്ചുള്ള ചീട്ടുകളി നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം മധുകറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മൂന്നരയോടെയാണ് പരിശോധന നടന്നത്. പത്തനംതിട്ടയിൽ നിന്നും കോയിപ്രത്തു നിന്നുമുള്ള പൊലീസുകാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നതും പ്രതികളെ പിടികൂടിയതും. സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനടക്കം ചിലർ കടന്നുകളഞ്ഞു.

    റെയില്‍വേ ട്രാക്കുകളിലിരുന്ന് മയക്കുമരുന്ന് ഉപയോഗം; ഒമ്പതാം ക്ലാസുകാരനടക്കം 5 പേര്‍ പിടിയില്‍

    മലപ്പുറം പരപ്പനങ്ങാടിയില്‍ റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘം പിടിയില്‍. ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസും താനൂര്‍ സബ്ഡിവിഷന്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒമ്പതാം ക്ലാസുകാരന്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയിലായത്. പരപ്പനങ്ങാടി മേല്‍പ്പാലത്തിനുതാഴെ റെയില്‍വേട്രാക്കില്‍നിന്നും വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷനു സമീപം റെയില്‍വേട്രാക്കില്‍നിന്നും അയ്യപ്പന്‍കാവ് റെയില്‍വേ പുറമ്പോക്കില്‍നിന്നുമാണ് പ്രതികളെ പിടികൂടിയത്.

    പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശികളായ പൗരജിന്റെപുരയ്ക്കല്‍ മുഹമ്മദ് അര്‍ഷിദ് (19), പത്ത കുഞ്ഞാലിന്റെ ഉമറുള്‍ മുക്താര്‍ (21), വള്ളിക്കുന്ന് ആനങ്ങാടി പാണ്ടിവീട്ടില്‍ സല്‍മാനുള്‍ ഫാരിസ് (18), കിഴക്കന്റെപുരയ്ക്കല്‍ മുഷ്താഖ് അഹമ്മദ് (18), ഒമ്പതാംക്ലാസുകാരന്‍ എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തത്. പ്രദേശത്തെ റസിഡെന്‍സ് അസോസിയേഷനുകളും ക്ലബ്ബുകളും മറ്റുമായി ചേര്‍ന്ന് പരിശോധന തുടരുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.

    പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസ്, എസ്.ഐ.മാരായ പ്രദീപ്കുമാര്‍, പരമേശ്വരന്‍, പോലീസുകാരായ രാമചന്ദ്രന്‍, രഞ്ജിത്ത്, ദിലീപ്, ഡാന്‍സാഫ് ടീം അംഗങ്ങളായ ആല്‍ബിന്‍, സബുദീന്‍, ജിനേഷ്, വിപിന്‍, അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
    Published by:Rajesh V
    First published: