നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പതിനൊന്നു വയസ്സുകാരനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു; ചോദ്യം ചെയ്ത കുടുംബാംഗങ്ങളെ വീട്ടിൽ കയറി ആക്രമിച്ചു

    പതിനൊന്നു വയസ്സുകാരനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു; ചോദ്യം ചെയ്ത കുടുംബാംഗങ്ങളെ വീട്ടിൽ കയറി ആക്രമിച്ചു

    ബാലസംഘത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു കുട്ടിക്ക് മർദ്ദനമേറ്റത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: പതിനൊന്ന് വയസ്സുകാരനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചത് ചോദ്യം ചെയ്ത കുടുംബാംഗങ്ങൾക്കെതിരെ വീട്ടിൽ കയറി ആക്രമണം.

      ആക്രമണത്തിൽ വട്ടിയൂർക്കാവ് നെട്ടയം കല്ലിംഗവിള സ്വദേശിയായ അനിൽകുമാർ, ശ്യാമള, മകൻ അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ നടന്ന സംഭവമാണ് ഒടുവിൽ ആക്രമണത്തിൽ കലാശിച്ചത്. ബാലസംഘത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അഭിജിത്തിനെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സൈക്കിളിൽ വരുകയായിരുന്ന അഭിജിത്തിനെ വീടിന് സമീപത്ത് വെച്ച് അയൽവാസിയായ യുവാവ് തടയുകയും തുടർന്ന് മർദിക്കുകയുമായിരുന്നു.

      ഇക്കാര്യം അഭിജിത്ത് വീട്ടിലെത്തി പറഞ്ഞതിനെ തുടർന്ന് മർദിച്ചയാളും കുട്ടിയുടെ വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് രാത്രി എട്ടുമണിയോടെ അയൽവാസിയായ യുവാവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ അഭിജിത്തിന്റെ വീട്ടിലെത്തി വീട്ടുകാരെ ആക്രമിക്കുകയായിരുന്നു.

      ആക്രമണത്തിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അനിൽകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. മൂക്കിനാണ് അനിൽകുമാറിന് പരിക്കേറ്റത്. അഭിജിത്തിന് മുഖത്തും ശ്യാമളയ്ക്ക് കൈക്കുമാണ് പരിക്കേറ്റത്.

      പ്രദേശവാസികളായ അഞ്ച് പേർക്കെതിരെ കേസെടുത്തതായി വട്ടിയൂർക്കാവ് എസ്.ഐ. ജയപ്രകാശ് പറഞ്ഞു.

      Also read- Shocking | ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ 80കാരൻ കൊലപ്പെടുത്തി

      Triple Life term in Jail | മീൻ വാങ്ങാനെത്തിയ 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 68കാരന് മൂന്ന് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും

      തൃശൂര്‍: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ (Rape) ഗര്‍ഭിണിയാക്കിയ കേസില്‍ അറുപത്തിയെട്ടുകാരന് മൂന്ന് ജീവപര്യന്തം(Life Term Imprisonment) തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിയെയാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത്. കേസിന്റെ വിചാരണവേളയില്‍ 25 സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കി. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം (DNA Test) അടക്കം 23 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.

      Also Read- Murder | അനീഷിന്‍റെ കൊലപാതകം വീട്ടുകാർ അറിഞ്ഞത് പൊലീസ് അറിയിച്ചപ്പോൾ; മകളുടെ സുഹൃത്തിനെ കൊന്നത് പിതാവ്

      2015ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മീന്‍ കച്ചവടക്കാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ മീന്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെയാണ് വീട്ടിനകത്തേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ഗർഭിണിയായതോടെ പീഡനവിവരം വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും, വാടാനാപ്പള്ളി പോലീസാണ് പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു.

      Also read- Love Affair | അമ്മയോടും മകളോടും ഒരേസമയം പ്രണയം; ഒടുവിൽ കാമുകിയുടെ അമ്മയെ കൊന്ന് യുവാവ്
      Published by:Naveen
      First published: