ചെന്നൈ: പതിനഞ്ചുകാരൻ ഓടിച്ച കാറിടിച്ച് 11വയസുകാരി മരിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ തിങ്കളാഴ്ചയാണ് സംഭവം. തേനി സ്വദേശികളായ ആദിനാരായണന്റെയും ഗോമതിയുടെയും മകൾ ദീപികയാണ് മരിച്ചത്. 15 വയസുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് പെൺകുട്ടിയെ ഇടിക്കുകയായിരുന്നു.
ദീപിക പിതാവിന്റെ റെസ്റ്റോറന്റിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് ഡ്രൈവർ സീറ്റിൽ ആൺകുട്ടിയെ കണ്ടത്. നാട്ടുകാർ പിന്നീട് കുട്ടിയെ പൊലീസിൽ ഏല്പിച്ചു.
Also Read-പ്രസവം എടുത്തതിൽ വീഴ്ച; നവജാത ശിശുവിന്റെ ഇടതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി
കുട്ടിക്കെതിരെയും പിതാവിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്കിട്ടുണ്ട്. കുട്ടിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. അപകടത്തിൽ കാറോടിച്ച 15കാരനും പരിക്കേറ്റിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.