നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ചികിത്സ കിട്ടാതെ പതിനൊന്നു വയസുകാരി മരിച്ച കേസ്; ഉസ്താദും പിതാവും അറസ്റ്റില്‍

  ചികിത്സ കിട്ടാതെ പതിനൊന്നു വയസുകാരി മരിച്ച കേസ്; ഉസ്താദും പിതാവും അറസ്റ്റില്‍

  മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

  • Share this:
   കണ്ണൂര്‍: പനി(Fever) ബാധിച്ച് പതിനൊന്നു വയസുകാരി(11 Year old) മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും ഉസ്താദിനെയും അറസ്റ്റ്(Arrest) ചെയ്തു. നാലുവയല്‍ ഹിദായത്ത് വീട്ടില്‍ സത്താര്‍ പള്ളിയിലെ ഉസ്താദായ ഉവൈസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

   പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ഫാത്തിമ എന്ന കുട്ടിക്ക് ചികിത്സ നല്‍കാതെ മതപരമായ പ്രാര്‍ത്ഥനയിലൂടെ സൗഖ്യപ്പെടുത്താന്‍ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നി?ഗമനം.

   മരണപ്പെട്ട ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടു പോകാനോ ഏന്തെങ്കിലും ഡോക്ടറെ കാണിക്കാനോ മരുന്നുകള്‍ നല്‍കാനോ കുട്ടിയുടെ കുടുംബം തയ്യാറായില്ല. കുട്ടിക്ക് പനി തുടങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും നാല് ദിവസത്തോളം ഒരു തരത്തിലുള്ള ചികിത്സയും ലഭിച്ചില്ല.

   പനി ബാധിച്ചപ്പോള്‍ ജപിച്ച് ഊതിയ വെള്ളം നല്‍കിയതായി ഉസ്താദും കുട്ടിയുടെ പിതാവും മൊഴി നല്‍കിയിട്ടുണ്ട്. ഞായറാഴ്ചയാണ് കണ്ണൂര്‍ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റെ മകള്‍ എം.എ. ഫാത്തിമ പനി ബാധിച്ച് മരിച്ചത്.

   Also Read-porn addiction| 'ഭർത്താവ് പോൺ വീഡിയോയ്ക്ക് അടിമ'; എതിർത്തതിന്റെ പേരിൽ പഴകിയ ഭക്ഷണം കഴിപ്പിച്ചു

   കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതും വ്യാജ ചികിത്സ നടത്തിയതുമാണ് മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

   Attack on Media Person | ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ അക്രമം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

   മാധ്യമപ്രവര്‍ത്തകയ്ക്കും റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനും നേരെ ട്രെയിനില്‍ വെച്ച് ആക്രമണം നടത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് പുതിയറ തിരുത്തിയാട് കാട്ടുപ്പറമ്പത്ത് വീട്ടില്‍ കെ അജല്‍(23), കോഴിക്കോട് ചേവായൂര്‍ നെടുലില്‍പറമ്പില്‍ അതുല്‍(23) എന്നിവരാണ് പിടിയിലായത്. കൊല്ലം റെയില്‍വേ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

   തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മലബാര്‍ എക്‌സ്പ്രസിലാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥികളായ പ്രതികള്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. ട്രെയിനില്‍ വെച്ച് മാധ്യമപ്രവര്‍ത്തകയോട് യുവാക്കള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് യുവതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം ഉണ്ടായത്.

   Also Read-മോഷണമുതല്‍ വാങ്ങാന്‍ തമ്പിയായി ഇന്‍സ്‌പെക്ടര്‍ വന്നു; ക്ഷേത്രങ്ങളിലെ മോഷ്ടാവ് കുടുങ്ങി

   ചിറയന്‍കീഴ് സ്റ്റേഷനിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരനായ ഭര്‍ത്താവിനെ യുവതി ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇദ്ദേഹം എത്തി പ്രതികളോട് കാര്യം തിരക്കുന്നതിനിടെ ഭര്‍ത്താവിനെയും മര്‍ദിക്കുകയയാിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസ് എത്തി പ്രതികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

   പൊലീസ് സംഘത്തെയും പ്രതികള്‍ അക്രമിച്ചു. തുടര്‍ന്ന് കൊല്ലം പൊലീസ് സ്റ്റേഷനില്‍ പ്രതികളെ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
   Published by:Jayesh Krishnan
   First published:
   )}