മലപ്പുറം: മഞ്ചേരി അരീക്കോട് കുനിയിൽ ഇരട്ടക്കൊല കേസിൽ 21 പേരിൽ 12 പേർ കുറ്റക്കാരെകോടതി. ഇവരുടെ ശിക്ഷ ഈ മാസം 19 ന് വിധിക്കും. മഞ്ചേരി അഡീഷനൽ സെഷൻ കോടതി ജഡ്ജി ടിഎച്ച് രജിയാണ് കേസിൽ വിധി പറഞ്ഞത്. ഒന്ന് മുതൽ 11 വരെയുള്ള പ്രതികളും 18ാം പ്രതിയുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. മറ്റ് പ്രതികളെ വെറുതെ വിട്ടു. 22ാം പ്രതിയുടെ വിചാരണ നടപടികൾ പൂർത്തിയായിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരുമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പേർ.
2012 ജൂണ്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുനിയില്‍ അത്തീഖ് റഹ്മാന് വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന് അബ്ദുൽ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നാം പ്രതി കുറുമാടൻ മുക്താർ, പതിനാറാം പ്രതി ഷറഫുദ്ദീൻ എന്നിവർ അതീഖ് റഹ്‌മാന്റെ സഹോദരങ്ങളാണ്. ഇതിൽ ഷറഫുദ്ദീനെ കോടതി വെറുതെവിട്ടു. Also Read- സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വർണം കിലോ സ്വർണം മോഷ്ടിച്ചു കടത്തിയെന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ഷാഫി കേസില്‍ 275 സാക്ഷികളെ വിസ്തരിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ എന്നിവ ഉള്‍പ്പെടെ നൂറ് തൊണ്ടിമുതലുകളും ശാസ്ത്രീയമായി തയാറാക്കിയ മൂവായിരത്തോളം രേഖകളും പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു. ഇഎം കൃഷ്ണൻ നമ്പൂതിരിയാണ് കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
കുറുവങ്ങാടൻ മുക്താർ, റാഷിദ് , റഷീദ് എന്ന സുഡാനി റഷീദ് , ചോലയിൽ ഉമ്മർ, മുഹമ്മദ് ശരീഫ് എന്ന ചെറി, കുറുമാടൻ അബ്ദുൽ അലി , ഫദലുറഹ്മാൻ, മുഹമ്മദ് ഫത്തീൻ, മധുരക്കുഴിയൻ മഹ്സൂം സാനിസ് എന്ന ചെറുമണി, ഷബീർ എന്ന ഇണ്ണിക്കുട്ടൻ, സഫറുള്ള എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
Also Read- തലശ്ശേരിയില്‍ സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി പൂര്‍ണമായി അറ്റു പോയി
അത്തീഖ് റഹ്മാന്റെ മറ്റൊരു സഹോദരൻ ഷറഫുദ്ദീൻ കേസിൽ പതിനാറാം പ്രതിയായിരുന്നു. ഇയാളെ കോടതി വെറുതെ വിട്ടു. അന്നത്തെ മലപ്പുറം നർകോടിക് ഡിവൈഎസ്പി ആയിരുന്ന പി മോഹന ചന്ദ്രന് ആയിരുന്നു അന്വേഷണ ചുമതല. തുടർച്ചയായി 51 ദിവസം ആണ് അദ്ദേഹത്തിന്റെ മൊഴി കോടതി രേഖപ്പെടുത്തിയത്.
അതീഖ് റഹ്മാൻ കൊലപാതകത്തിന്റെ പ്രതികാരം ആയിരുന്നു കുനിയിൽ സഹോദരന്മാരുടെ കൊല. 2012 ജനുവരി 5 നായിരുന്നു അതീഖ് റഹ്മാൻ കൊല്ലപ്പെട്ടത്. ഇതുകഴിഞ്ഞ് ആറ് മാസത്തിനു ശേഷമാണ് കുനിയിൽ സഹോദരന്മാർ കൊല്ലപ്പെട്ടത്. അതീഖ് റഹ്മാൻ കൊലപാതകത്തെ പറ്റി പ്രകോപനപരമായി പ്രസംഗിച്ചു എന്ന കുറ്റത്തിന് ഏറനാട് എംഎൽഎ പികെ ബഷീറിനെതിരെയും പോലീസ് കേസ് എടുത്തിരുന്നു.
പിന്നീട് ബഷീറിനെ കേസിൽ നിന്നും ഒഴിവാക്കി. പ്രാദേശിക ഫുട്ബോൾ ടൂർണമെന്റിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകങ്ങളിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Crime news, Malappuram