• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

18 മാസത്തിനിടെ പീഡനത്തിന് അറസ്റ്റിലായത് 12 വൈദികര്‍


Updated: July 12, 2018, 8:06 AM IST
18 മാസത്തിനിടെ പീഡനത്തിന് അറസ്റ്റിലായത് 12 വൈദികര്‍

Updated: July 12, 2018, 8:06 AM IST
തിരുവനന്തപുരം: വൈദികര്‍ക്കെതിരെ കന്യാസ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ ലൈംഗിക ആരോപണം ഉന്നയിച്ചു രംഗത്തെത്തുമ്പോള്‍ സംസ്ഥാനത്ത് 18 മാസത്തിനിടെ സമാനമായ കേസുകളില്‍ അറസ്റ്റിലായത് 12 വൈദികര്‍.

ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ വീട്ടമ്മയും ജലന്ധര്‍ ബിഷപ്പിനെതിരെ  കന്യാസ്ത്രീയുമാണ് ലൈംഗിക പീഡനത്തിന് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ഇരു കേസുകളിലും ഇരകളുടെ രഹസ്യമൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയെങ്കിലും വൈദികരെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയാറാകാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ജലന്ധര്‍ ബിഷപ്പിനെതിരെയും ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെയും ലൈംഗിക ആരോപണം കത്തിനില്‍ക്കുന്നതിനിടെ മാറ്റൊരു വൈദികനെയും പ്രതിക്കൂട്ടിലാക്കി ഒരു യുവതിു കൂടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിട്ടുണ്ട്.

ഓര്‍ത്തഡോക്സ് പള്ളിയിലെ ഫാദര്‍ ബിനു ജോര്‍ജിനെതിരെയാണ് ആരോപണം. 2014ല്‍ ഈ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലെ അഞ്ച് പുരോഹിതന്മാര്‍ക്കെതിരെ വീട്ടമ്മ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പുതിയ പരാതിയും പുറത്തുവന്നിരിക്കുന്നത്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയാണ് പരാതി നല്‍കിയിരിക്കുന്നത്. 2017 ജനുവരിയില്‍ പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ പോലും സഭാ നേതൃത്വം തയാറായില്ലെന്നും കന്യാസ്ത്രീ പറയുന്നു. ഇതിനിടെ കന്യാസ്ത്രീ ഭീഷണിപ്പെടുത്തുന്നെ ഫ്രാങ്കോ മുളയ്ക്കല്‍ പൊലീസില്‍ പരാതിപ്പെട്ടു. ഈ കേസ് അന്വേഷിക്കുന്നതിനിടെയാണ് ബിഷപ്പിനെതിരെ കന്യാസ്ത്രീയും പൊലീസിനെ സമീപിച്ചത്.

2014 മുതല്‍ 2016 വരെ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. അതേസമയം കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടും ബിഷപ്പിനെതിരെ കാര്യമായ നടപടിയെടുക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. ഇരയെ വൈദികര്‍ അപഹസിക്കുന്നെന്ന് ആരോപിച്ച് കന്യാസ്ത്രീയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.
First published: July 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍