HOME » NEWS » Crime » 12 YEAR OLD BOY BOOKED FOR RAPING AND IMPREGNATING 16 YEAR OLD SISTER

പതിനാറുകാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിടിയിലായത് 12 വയസ്സുള്ള സഹോദരൻ

അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ് പെൺകുട്ടി. പെൺകുട്ടിയുടെ നേരെ സഹോദരനെയാണ് പീഡനത്തിന് ജുവനൈൽ ഹോമിലേക്ക് മാറ്റിയത്.

News18 Malayalam | news18-malayalam
Updated: July 8, 2021, 1:31 PM IST
പതിനാറുകാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിടിയിലായത് 12 വയസ്സുള്ള സഹോദരൻ
News18 Malayalam
  • Share this:
ഗ്രേറ്റർ നോയിഡ: പതിനാറ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിടിയിലായത് ഇളയ സഹോദരൻ. ഗ്രേറ്റർ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. പെൺകുട്ടിയുടെ സഹോദരനായ പന്ത്രണ്ടു വയസ്സുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

വീട്ടുജോലികൾ ചെയ്ത് ഉപജീവന മാർഗം കണ്ടെത്തിയിരുന്ന സ്ത്രീയാണ് കുട്ടികളുടെ മാതാവ്. അമ്മയ്ക്കൊപ്പം പെൺകുട്ടിയും വീടുകളിൽ പോയിരുന്നു. ഇവർ ജോലി ചെയ്തിരുന്ന വീട്ടിലുള്ളവരാണ് വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പെൺകുട്ടി ക്ഷീണിതയും വയറ് വലുതായിരിക്കുന്നതും കണ്ട് വീട്ടുകാർ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോൾ സഹോദരൻ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കാര്യം പെൺകുട്ടി വെളിപ്പെടുത്തി. മൂന്ന് മാസം ഗർഭിണിയാണ് കുട്ടി.

നാല് സഹോദരങ്ങളാണ് പെൺകുട്ടിക്കുള്ളത്. മാതാപിതാക്കൾക്കൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. പിതാവ് നിർമാണ തൊഴിലാളിയാണ്. അമ്മയ്ക്കൊപ്പം പെൺകുട്ടിയും വീട്ടുജോലിക്ക് പോയിരുന്നു.

പെൺകുട്ടിയിൽ നിന്നും വിവരം അറിഞ്ഞ ഇവർ ജോലി ചെയ്തിരുന്ന വീട്ടിലെ ആളാണ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. പൊലീസ് അന്വേഷണത്തിൽ പെൺകുട്ടി സംഭവത്തെ കുറിച്ച് അമ്മയോട് സൂചിപ്പിച്ചതായി കണ്ടെത്തി. എന്നാൽ അമ്മ ഇത് കാര്യമായി എടുത്തിരുന്നില്ലെന്ന് പൊലീസ് പറയുന്നു. മകൾ ഗർഭിണിയാണെന്ന കാര്യം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല.  മകളുടെ അസുഖത്തിന്റെ കാരണം അണുബാധയാണെന്നായിരുന്നു കരുതിയത് എന്നും പൊലീസ് പറയുന്നു.

You may also like:ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചു; മകളെ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ്

അതേസമയം, സഹോദരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ആൺകുട്ടിക്ക് തന്റെ പ്രവർത്തിയുടെ പ്രത്യാഘാതവും ഗൗരവവും അറിയില്ലായിരുന്നുവെന്നും പൊലീസ്.

You may also like:കൊൽക്കത്തയിലെ ഫ്ലാറ്റിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; 15 ലക്ഷം രൂപ തട്ടിയെടുത്തു

അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ് പെൺകുട്ടി. പെൺകുട്ടിയുടെ നേരെ സഹോദരനെയാണ് പീഡനത്തിന് ജുവനൈൽ ഹോമിലേക്ക് മാറ്റിയത്. ഏഴാം ക്ലാസ് വരെ മാത്രമാണ് പെൺകുട്ടിക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നത്. മൂന്നാം ക്ലാസ് വരെ മാത്രമാണ് ആൺകുട്ടി സ്കൂളിൽ പോയത്. സ്കൂൾ പൂട്ടിയതോടെ പിതാവിനൊപ്പം നിർമാണ ജോലിക്കും കുട്ടി പോയിരുന്നു.

ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ ആൺകുട്ടിയെ ചൊവ്വാഴ്ച്ച ജുവനൈൽ ഹോമിലേക്ക് മാറ്റി. ബലാത്സംഗം, പോക്സോ വകുപ്പുകളും ആൺകുട്ടിക്കെതിരെ ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Published by: Naseeba TC
First published: July 8, 2021, 1:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories