തഞ്ചാവൂര്‍: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ 17 കാരി പ്രസവിച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. സര്‍ക്കാര്‍ ആശുപത്രിയില്‍ വയറുവേദനയുമായി എത്തിയ പെണ്‍കുട്ടി പരിശോധിച്ചപ്പോഴാണ് ഒന്‍പതുമാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ അയല്‍വാസിയായ 12കാരനെതിരെ പൊലീസ് കേസെടുത്തു.
17കാരി പെണ്‍കുഞ്ഞിന് ജന്മം നല്കി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സംഭവം പൊലീസിനെ അറിയിച്ചു. പിന്നാലെയാണ് അയല്‍വാസിയായ 12 വയസുകാരനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പോക്സോ വകുപ്പ് പ്രകാരം 12കാരനെതിരെ പൊലീസ് കേസെടുത്തു.
അതേസമയം സംഭവത്തില്‍ മറ്റാരെങ്കിലും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ ഇത്രയുംനാള്‍ കുട്ടിയുടെ മാതാപിതാക്കള്‍ സംഭവം അറിഞ്ഞില്ലെന്ന് പറയുന്നതില്‍ സംശയമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Sexual Abuse | പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 14കാരനെതിരെ കേസ്
കണ്ണൂർ: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 14കാരനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ജില്ലയിലെ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നത്.
സ്ഥിരമായി വീട്ടിൽ വരുമായിരുന്ന 14കാരൻ ആളില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. ഭയന്നിട്ടാണ് പീഡന വിവരം പെൺകുട്ടി പുറത്ത് പറയാതിരുന്നതെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.