നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ചങ്ങലയിൽ കെട്ടിയിട്ടു, മർദിച്ചു; ഉത്തർപ്രദേശിലെ മദ്രസയിൽ 12കാരന് ക്രൂരപീഡനം

  ചങ്ങലയിൽ കെട്ടിയിട്ടു, മർദിച്ചു; ഉത്തർപ്രദേശിലെ മദ്രസയിൽ 12കാരന് ക്രൂരപീഡനം

  ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് മദ്രസ മാനേജർ, അധ്യാപകൻ, 12കാരന്റെ പിതാവ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു

  madrasa

  madrasa

  • Share this:
   പിലിഭിത്: പന്ത്രണ്ടു വയസുകാരനെ മദ്രസയ്ക്കുള്ളിൽ ചങ്ങലയിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് മദ്രസ മാനേജർ, അധ്യാപകൻ, 12കാരന്റെ പിതാവ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ മജിസ്ട്രേറ്റ് പുൽകിത് ശ്രീവാസ്തവയുടെ ഉത്തരവനുസരിച്ചാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

   ഏതാനും മാസങ്ങൾക്ക് മുമ്പാണ് നഗരത്തിലെ ജഹാനാബാദ് പ്രദേശത്തെ മദ്രസയായ അൽജാമിയ തുളിൽ 12 വയസുള്ള ആൺകുട്ടിയെ മാതാപിതാക്കൾ പ്രവേശിപ്പിച്ചത്. എന്നാൽ അവിടെ താമസിക്കാൻ കുട്ടിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് കുട്ടി ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മദ്രസയിലുള്ളവർ പിടികൂടി ചങ്ങലയിൽ കെട്ടിയിട്ട് ക്രൂര മർദനത്തിനിരയാക്കുകയായിരുന്നു എന്നാണ് പരാതി.

   നവംബർ 25 ന് കുട്ടി ഇവിടെ നിന്ന് രക്ഷപ്പെട്ടു. എന്നാൽ കുട്ടിയെ പിന്തുടർന്നെത്തിയ മദ്രസ ജീവനക്കാർ പിലിഭിത് നഗരത്തിലെ നെഹ്‌റു പാർക്കിൽ വച്ച് കുട്ടിയെ പിടികൂടി. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ ജീവനക്കാർ കടന്നുകളഞ്ഞു. ചൈൽഡ് ഹെൽപ്പ് ലൈനിനെ സമീപിച്ച പൊലീസ് കുട്ടിയെ അവരെ ഏൽപ്പിക്കുകയായിരുന്നു.

   നവംബർ 27 ന് ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. താനും മറ്റ് ഏഴു കുട്ടികളും മദ്രസയ്ക്കുള്ളിൽ പീഡിപ്പിക്കപ്പെട്ടുവെന്ന് കുട്ടി പറഞ്ഞു. ഇതേത്തുടർന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ മുഹമ്മദ് ഖാലിദ് ഇക്കാര്യം അന്വേഷിച്ചു. എന്നാൽ കുട്ടി പറഞ്ഞത് കള്ളമാണെന്ന് പറഞ്ഞ് മദ്രസയ്ക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.

   സംഭവം ഗൗരവമായി മനസ്സിലാക്കിയ ഡി.എം.പുൽകിത് ശ്രീവാസ്തവ് മദ്രസ മാനേജ്‌മെന്റിന് ക്ലീൻ ചിറ്റ് നൽകിയതിന് ഖാലിദിനെ ശാസിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ കാലതാമസമുണ്ടായതിന്റെ കാരണം വിശദീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു.   ഡിഎമ്മിന്റെ നിർദേശപ്രകാരം പിലിഭിത് കോട്‌വാലി പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്ന് സിഡബ്ല്യുസി ചെയർപേഴ്‌സൺ സീനത്ത് ജഹാൻ ബീഗം പറഞ്ഞു. പരാതി നൽകാൻ വൈകിയതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന ഒരു കത്ത് നൽകിയിട്ടുണ്ട്.
   Published by:Gowthamy GG
   First published: