നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പത്തുവയസുകാരിയെ തുടർച്ചയായി ബലാത്സംഗം ചെയ്തു; പുറത്തറിഞ്ഞത് ഗർഭിണിയായപ്പോൾ; പ്രതി 12കാരൻ

  പത്തുവയസുകാരിയെ തുടർച്ചയായി ബലാത്സംഗം ചെയ്തു; പുറത്തറിഞ്ഞത് ഗർഭിണിയായപ്പോൾ; പ്രതി 12കാരൻ

  വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകം അറിഞ്ഞത്

  malayalam.news18.com

  malayalam.news18.com

  • News18
  • Last Updated :
  • Share this:
   പൽഗാർ (മഹാരാഷ്ട്ര): പത്തുവയസുകാരി തുടർച്ചയായി ബലാത്സംഗത്തിനിരയായി. സംഭവം പുറംലോകം അറിഞ്ഞത് പെൺകുട്ടി ഗർഭിണിയായപ്പോൾ. അയല്‍വാസിയായ പന്ത്രണ്ടുവയസുകാരനാണ് പ്രതി. മഹാരാഷ്ട്ര പൽഗാർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 12വയസുകാരനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

   'പെൺകുട്ടിയും ആൺകുട്ടിയും അയൽവാസികളാണ്. കഴിഞ്ഞ നാലുമാസമായി പെൺകുട്ടിയെ 12കാരൻ ബലാത്സംഗം ചെയ്തുവരികയാണെന്നാണ് പരാതി' മോഖദ പൊലീസ് അധികാരികൾ പറഞ്ഞു. കുറച്ചുദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിക്ക് വയറുവേദന വന്നു. മാതാപിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഇതോടെ പെൺകുട്ടി രക്ഷിതാക്കളോട് നടന്ന വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

   ഐപിസി 376, പോക്സോ നിയമം എന്നിവ അനുസരിച്ചാണ് ആൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ആൺകുട്ടിയെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

   First published:
   )}