മോഷണം നടത്തിയ പന്ത്രണ്ടുകാരനെ കൈയോടെ പൊക്കി പൊലീസ്; അമ്മ പറഞ്ഞിട്ടാണ് മോഷ്ടിച്ചതെന്ന് കുട്ടി

കുട്ടിയുടെ അമ്മയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടിയുടെ പിതാവ് നിലവിൽ ഉത്തർപ്രദേശിലെ ജയിലിൽ ആണെന്നും പൊലീസ് പറഞ്ഞു.

News18 Malayalam | news18
Updated: August 5, 2020, 3:13 PM IST
മോഷണം നടത്തിയ പന്ത്രണ്ടുകാരനെ കൈയോടെ പൊക്കി പൊലീസ്; അമ്മ പറഞ്ഞിട്ടാണ് മോഷ്ടിച്ചതെന്ന് കുട്ടി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: August 5, 2020, 3:13 PM IST
  • Share this:
ന്യൂഡൽഹി: നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് 1.2 ലക്ഷം രൂപയടങ്ങിയ ബാഗ് മോഷ്ടിച്ച സംഭവത്തിൽ 12 വയസുകാരൻ ഡൽഹി പൊലീസിന്റെ പിടിയിലായി. തെക്കൻ ഡൽഹിയിലെ അംബേദ്കർ നഗറിൽ ആയിരുന്നു സംഭവം.

അതേസമയം, അമ്മയും മുത്തശ്ശിയുമാണ് തന്നെ മോഷണം നടത്താൻ തള്ളിവിട്ടതെന്ന് പ്രായപൂർത്തിയാകാത്ത കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയെ പിടികൂടിയതിനു പിന്നാലെ തിങ്കളാഴ്ച മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, കുട്ടിയുടെ അമ്മ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ജൂലൈ 27ന് ആയിരുന്നു 1,20,000 രൂപ അടങ്ങിയ ബാഗ് കുട്ടി മോഷ്ടിച്ചത്.

You may also like:എട്ടുവർഷത്തിനൊടുവില്‍ സ്വർണ്ണ 'ബാധ' ഒഴിഞ്ഞു; മാലയിൽ കുടുങ്ങിയ അധ്യാപകർക്കും മോചനം [NEWS]തുടർച്ചയായ രണ്ട് വർഷത്തെ പ്രളയം ഇത്തവണയും ആവർത്തിക്കുമോ? [NEWS] പാരിജാതം നട്ടു; വെള്ളിശില പാകി; പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര ശിലാന്യാസം നടത്തി [NEWS]

അന്വേഷണത്തിനിടെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കുട്ടിയാണ് കുറ്റവാളിയെന്ന് പൊലീസ് മനസ്സിലാക്കിയത്. തിങ്കളാഴ്ച കുട്ടിയെ പിടികൂടുകയും കുട്ടിയുടെ കൈയിൽ നിന്ന് 5000 രൂപ കണ്ടെത്തുകയും ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് അതുൽ കുമാർ താക്കൂർ പറഞ്ഞു.

അതേസമയം, അമ്മയുടെ നിർദ്ദേശപ്രകാരമാണ് വാഹനത്തിൽ നിന്ന് ബാഗ് മോഷ്ടിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. അമ്മയും മുത്തശ്ശിയും കുട്ടിയെ മോഷണത്തിന് ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തുകയും 1,05,000 രൂപ അടങ്ങിയ ബാഗ് കണ്ടെത്തുകയും ചെയ്തു. ഇവരുടെ കൈയിൽ നിന്ന് ആകെ 1,10,000 രൂപ പൊലീസ് കണ്ടെടുത്തു. കുട്ടിയുടെ അമ്മയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടിയുടെ പിതാവ് നിലവിൽ ഉത്തർപ്രദേശിലെ ജയിലിൽ ആണെന്നും പൊലീസ് പറഞ്ഞു.
Published by: Joys Joy
First published: August 5, 2020, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading