ജയ്പുര്‍: 15 വയസുകാരിയെ കൂട്ടബലാത്സംഗം(Rape) ചെയത 13 പേര്‍ക്ക് 20 വര്‍ഷം കഠിനതടവ്(Imprisonment). 13 പേരും 10,000 രൂപ വീതം പിഴയും അടയ്ക്കം. പ്രത്യേക പോക്സോ കോടതി(POCSO Court) അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജി അശോക് ചൗധരിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ മറ്റു രണ്ടു പ്രതികള്‍ക്ക് നാലുവര്‍ഷം കഠിനതടവും 7000 രൂപപിഴയുമാണ് വിധിച്ചിരിക്കുന്നത്.
2021 മാര്‍ച്ച് ആറാം തീയതിയാണ് 15 വയസ്സുകാരിയുടെ പരാതിയില്‍ പൊലീസ് കൂട്ടബലാത്സംഗത്തിന് കേസെടുത്തത്. ബാഗ് വാങ്ങി തരാമെന്ന് പറഞ്ഞ് പൂജ ജെയിന് എന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് കൈമാറിയത്. ഇവരെ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിട്ടുണ്ട്.
ഒമ്പത് ദിവസങ്ങള്‍ക്കിടെ നിരവധിപേര്‍ തന്നെ ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയായിരുന്നു.
കേസില്‍ 1750 പേജുള്ള കുറ്റപത്രം കോട്ട കോടതിയില്‍ സമര്‍പ്പിച്ചത്. പിന്നാലെ കോടതിയില്‍ വിചാരണയും ആരംഭിച്ചു. കഴിഞ്ഞദിവസമാണ് വിചാരണ പൂര്‍ത്തിയാക്കി പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്.
അതേസമയം, കേസില്‍ 12 പ്രതികളെ കോടതി വെറുതെവിട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത നാലുപേരും ബലാത്സംഗക്കേസിലെ പ്രതികളാണ്. ഇവരുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ തുടരുകയാണ്.
Also Read-പത്തനംതിട്ടയിൽ പാതി കത്തിയ നിലയിൽ മൃതദേഹം; കഴുത്തിൽ കുരുക്ക്; ദുരൂഹത
Arrest | ഭര്‍ത്താവിന്റെ രോഗം മാറാന്‍ കുഞ്ഞിനെ നരബലി കൊടുത്തു; യുവതി അറസ്റ്റില്‍
ഭര്‍ത്താവിന്റെ രോഗം മാറാന്‍ കുഞ്ഞിനെ നരബലി കൊടുത്ത യുവതി അറസ്റ്റില്‍(Arrest). മന്ത്രവാദിയുടെ വാക്കുകള്‍ കേട്ടാണ് ആറു മാസം പ്രായമായ ബന്ധുവിന്റെ കുഞ്ഞിനെ യുവതി നരബലി നല്‍കിയത്. സംഭവത്തില്‍ കുഞ്ഞിനെ നരബലി നല്കിയ ശര്‍മിള ബീഗം(48), ഇവരുടെ ഭര്‍ത്താവ്(50), മന്ത്രവാദിയായ മുഹമ്മദ് സലീം(48) എന്നിവരെ പൊലീസ്(Police) അറസ്റ്റ് ചെയ്തു
മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് വീടിന് പിന്നിലെ മീന്‍ വളര്‍ത്തല്‍ ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു. ഈ മാസം 15നായിരുന്നു കുഞ്ഞിന്റെ മൃതദേഹം ശര്‍മിള ബീഗത്തിന്റെ വീട്ടിന് പിന്നിലെ വാട്ടര്‍ ടാബില്‍ നിന്നുള്ള കുഴലില്‍ നിന്നും കണ്ടെത്തിയത്.
എന്നാല്‍ ഇതിലെ ദുരൂഹത കാണാതെ ബന്ധുക്കള്‍ കുട്ടിയുടെ മൃതദേഹം പൊലീസിനെ അറിയിക്കാതെ സംസ്കരിക്കുകയായിരുന്നു. സംശയം തോന്നിയ അയല്‍ക്കാരാണു പൊലീസിനെ അറിയിച്ചതും വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോള്‍ ക്രൂരത പുറത്തായത്.
Also Read-കോട്ടയം ദേവീക്ഷേത്രത്തിൽ മോഷണം; കുറുവ സംഘത്തെ പിടിക്കാൻ ജില്ലയിൽ പോലീസ് വലവിരിച്ചിരിക്കുന്നതിടെ
അസ്റുദ്ദീനും ശര്‍മിള ബീഗവും അടുത്തിടെയാണ് വിദേശത്ത് നിന്നും തിരിച്ചെത്തിയത്. അതിന് ശേഷം അസ്റുദ്ദീന്റെ ആരോഗ്യ നില വഷളായിരുന്നു. അതിനിടെയാണ് പുതുക്കോട്ട ജില്ലയിലെ കൃഷ്ണാഞ്ചിപട്ടണം സ്വദേശിയായ മുഹമ്മദ് സലീമിനെ പരിചയപ്പെടുന്നത്. ഇയാള്‍ താന്‍ വലിയ മന്ത്രവാദിയാണെന്ന് വിശ്വസിപ്പിച്ച് ശര്‍മ്മിളയെ നരബലിക്ക് പ്രേരിപ്പിക്കുകയായിരുന്നു.
കുട്ടിയെ ബാത്ത് ടബ്ബില്‍ മുക്കി കൊന്ന ശേഷം ബീഗം കുട്ടിയെ വെള്ള കുഴലിലൂടെ ഒഴുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പുതുക്കോട്ട് തഹല്‍സിദാറുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.