ശ്രീനഗര്‍: ജാമിയ മസ്ജിദിന് മുന്നില്‍ പ്രകടനം നടത്തി രാജ്യ വിരുദ്ധ മുദ്രവാക്യം(Anti-National Slogan) വിളിച്ച പതിമൂന്നു യുവാക്കളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ്(Arrest) ചെയ്തു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷം ഇവര്‍ സംഘം ചേര്‍ന്ന് പ്രകടനവും രാജ്യ വിരുദ്ധ മുദ്രവാക്യങ്ങളും വിളിക്കുകയായിരുന്നു.
അറസ്റ്റിലായ പതിമൂന്ന് പേര്‍ക്കതിരെ രാജദ്രോഹക്കുറ്റം, ഗൂഢാലോചന (123 A ), 477, 120B എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ പാക് തീവ്രവാദ ബന്ധവും പൊലീസ് ആരോപിക്കുന്നുണ്ട്. വിവിധ ഇടങ്ങളില്‍ നിന്നെത്തിയ ഇവരില്‍ പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായവരില്‍ ബഷ്റത്ത് നബി ബട്ട്, ഉമര്‍ മന്‍സൂര്‍ ഷെയ്ക്ക് എന്നിവര്‍ സമാനമായ കേസുകളില്‍ മുമ്പും അറസ്റ്റിലായവരാണ്. അക്രമണം അഴിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം ഉയര്‍ത്തിയവര്‍ മറ്റ് വിശ്വാസികളെ പ്രകോപിക്കാനും ശ്രമിച്ചതായും പൊലീസ് എത്തിയതോടെ ഇവരില്‍ ഭൂരിഭാഗം പേരും രക്ഷപ്പെടുകയുമായിരുന്നു.
തൃശൂര്‍: ഗുരുവായൂരില്‍ വ്യാജ ബോംബ് ഭീഷണി(Fake Bomb Threat) മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ്(Arrest) ചെയ്തു. നന്മേനി സ്വദേശി സജീവനാണ് പിടിയിലായത്. തിരുവനന്തപുരത്തെ പൊലീസ് കണ്ട്രോള് റൂമിലേയ്ക്കാണ് ഫോണ്‍ കോള്‍ എത്തിയത്. മദ്യലഹരിയില്‍ വിളിച്ചതാണെന്ന് സജീവന് പൊലീസിനോട് പറഞ്ഞു.
ഭക്തരെ പുറത്താക്കി ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിളിച്ചയാളുടെ നമ്പറിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇയാളെ പിടികൂടിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.