• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape case | 13 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു ; അധ്യാപകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Rape case | 13 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു ; അധ്യാപകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

അഞ്ച് വര്‍ഷത്തിലേറെയായി സ്‌കോളര്‍ഷിപ്പില്‍  പഠിക്കുന്ന ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള  കുട്ടികളെയാണ്  ബലാത്സംഗം ചെയ്തത്

  • Share this:
    വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച (Rape case) കുറ്റത്തിന് അധ്യാപകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഇന്തൊനേഷ്യയിലെ  (Indonesia) ഹെരി വിരാവന്‍ ഇസ്‌ലാമിക് സ്‌കൂള്‍ അധ്യാപകനെയാണ് കോടിതി പീഡന കുറ്റത്തിന് ശിക്ഷിച്ചിരിക്കുന്നത്.

    പ്രതി ഇരയാക്കപ്പെട്ട കുട്ടികളെ നിരന്തരം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി കോടതി വിധിയില്‍ പറയുന്നു. 2016 നും 2021 നും ഇടയില്‍ 12 വയസ്സിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള 13 വിദ്യാര്‍ത്ഥിനികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്. ഇതില്‍  8  കുട്ടികൾ ഗര്‍ഭിണികളായതായും കോടതി വിധിയില്‍ പറയുന്നു. അധ്യാപകന്‍ മനപൂര്‍വമാണ് കൃത്യം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

    മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിന്റെ സ്ഥാപകനാണ് പ്രതിയായ ഹെരി വിരാവന്‍. 25,000-ലധികം ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളുകളാണ് രാജ്യത്തുള്ളത്. ഏകദേശം അഞ്ച് ദശലക്ഷം വിദ്യാര്‍ത്ഥികള്‍ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിലേറെയായി സ്‌കോളര്‍ഷിപ്പില്‍  പഠിക്കുന്ന ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള  കുട്ടികളെയാണ്  ബലാത്സംഗം ചെയ്തത്.

    Also Read-Attempt to Murder | വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭ‍ർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഭാര്യ പിടിയിൽ

    അതേ സമയം ഇരകള്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു."ഇരകൾക്ക് നീതി ലഭിച്ചു" എന്നാണ് ചൊവ്വാഴ്ചത്തെ വിധി വന്നതിന് ശേഷം  ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ സുസാന്റോ എഎഫ്‌പിയോട് പറഞ്ഞത്.

    Pakistan honour killing| പാക് മോഡലിന്റെ കൊലപാതകം; ശ്വാസംമുട്ടിച്ചു കൊന്ന സഹോദരനെ കുറ്റവിമുക്തനാക്കി കോടതി

    ആഗോള തലത്തിൽ ചർച്ചചെയ്യപ്പെട്ട പാകിസ്ഥാൻ മോഡൽ ഖൻദീൽ ബലോച്ചിന്റെ (Qandeel Baloch) (26) കൊലപാതകത്തിൽ (honour killing)സഹോദരനെ കുറ്റവിമുക്തനാക്കി പാക് കോടതി. സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ പാകിസ്ഥാനിൽ ശ്രദ്ധേയയായ യുവതിയായിരുന്നു ഖൻദീൽ.

    ആറ് വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ഖൻദീലിന്റെ അനുജൻ മുഹമ്മദ് വസീമിനെ മുൾട്ടാനിലെ കോടതി വെറുതെ വിടുന്നത്. 2016 ലാണ് വസീം ഖൻദീലിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2019 ൽ വസീമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഈ ആഴ്ച്ച അവസാനം വസീം ജയിൽ മോചിതനാകും.

    Also Read- Body Found | സുഹൃത്തിനെ കൊന്നുകുഴിച്ചിട്ടെന്ന മോഷണ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

    സഹോദരിയുടെ പ്രവർത്തികൾ "അസഹനീയം" ആയതിനാൽ കൊലപാതകത്തിൽ തനിക്ക് പശ്ചാത്താപമില്ലെന്നായിരുന്നു മാധ്യമങ്ങൾക്ക് മുന്നിൽ വസീം പറഞ്ഞിരുന്നത്. മാതാപിതാക്കൾ മാപ്പ് നൽകിയതിനു പിന്നാലെയാണ് കോടതി വസീമിനെ വെറുതെ വിട്ടത്.
    Published by:Jayashankar AV
    First published: