• HOME
  • »
  • NEWS
  • »
  • crime
  • »
  • 13 YEAR OLD BOY ALLEGEDLY RAPED IN KANPUR WHILE MOTHER COLLECTED CATTLE FODDER

അമ്മ പുല്ലുപറിക്കാൻ പോയപ്പോൾ പതിമൂന്നുകാരനെ പീഡനത്തിനിരയാക്കിയ പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ലഖ്നൗ: അമ്മ പശുവിന് പുല്ല് പറിക്കാൻ പോയനേരം പതിമുന്നുകാരനെ പ്രദേശവാസി പീഡനത്തിനിരയാക്കി. ഉത്തർപ്രദേശ് കാൺപൂരിലെ ഘതംപൂർ ഗ്രാമത്തിലാണ് സംഭവം. നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ പൊലീസിന് കൈമാറി.

    ഉമേഷ് പ്രജാപതി എന്ന പേരുള്ളയാളാണ് അറസ്റ്റിലായതെന്ന് സർക്കിൾ ഓഫീസർ രവി പ്രതാപ് സിങ് പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് പ്രതിക്കേതിരെ കേസെടുത്തത്. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    കുട്ടിയുടെ അമ്മയും മുത്തച്ഛനും വീട്ടിൽ നിന്ന് നൂറു മീറ്റർ അകലെയുള്ള പാടത്ത് പുല്ല് പറിക്കാൻ പോയതായിരുന്നു. പുല്ല് ചുമക്കേണ്ടതിനാൽ കുട്ടിയെ പാടത്തിന്റെ അരികിലിരുത്തുകയായിരുന്നു. പുല്ല് പറിച്ചശേഷം കുട്ടിയെ കൂടെ കൂട്ടാമെന്നാണ് അവർ കരുതിയത്.

    ALSO READ:ബുറേവി ചുഴലിക്കാറ്റ്: അതീവജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ[NEWS]What is Burevi Cyclone | ബുറെവി ചുഴലിക്കാറ്റിനെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?[NEWS]Burevi Cyclone| ബുറെവി ചുഴലിക്കാറ്റ്: 'മുഖ്യമന്ത്രിയുമായി സംസാരിച്ചു; എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു; പ്രാർത്ഥിക്കുന്നു'; മലയാളത്തിൽ പ്രധാനമന്ത്രിയുടെ ട്വീറ്റ്[NEWS]

    പുല്ല് പറിക്കുന്നതിനെ കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തി. ഈ സമയം പ്രജാപതി അവിടെ നിന്ന് ഓടിപ്പോകുന്നത് കണ്ടു. ഈ സമയം ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്നു കുട്ടി.നിലവിളി ഓടിയെത്തിയ ഗ്രാമവാസികൾ പ്രജാപതിയെ പിന്തുടരുകയും ഓടിച്ചിട്ട് പിടികൂടിയ ശേഷം പൊലീസിൽ ഏൽപിക്കുകയുമായിരുന്നു.
    Published by:Rajesh V
    First published:
    )}