• HOME
  • »
  • NEWS
  • »
  • crime
  • »
  • ഹരിയാനയിൽ പതിമൂന്നുകാരൻ സുഹൃത്തിനെ കൊലപ്പെടുത്തിയത് മദ്രസയുടെ പേര് കളങ്കപ്പെടുത്താൻ

ഹരിയാനയിൽ പതിമൂന്നുകാരൻ സുഹൃത്തിനെ കൊലപ്പെടുത്തിയത് മദ്രസയുടെ പേര് കളങ്കപ്പെടുത്താൻ

മദ്രസയിൽ പഠിക്കാൻ താൽപ്പര്യമില്ലാതിരുന്ന 13 വയസ്സുകാരൻ സ്ഥാപനത്തിൻ്റെ പേര് കളങ്കപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കൊല നടത്തിയത്.

  • Last Updated :
  • Share this:
    ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹിൽ മദ്രസയ്ക്കുള്ളിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് സഹപാഠിയും സുഹൃത്തുമായ മറ്റൊരു വിദ്യാർത്ഥിയെന്ന് പോലീസ്. നൂഹിലെ തേഡ് ഗ്രാമവാസിയായ സമീർ എന്ന 11 വയസ്സുകാരനാണ് മദ്രസയിൽ കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് മദ്രസാ വിദ്യാർത്ഥിയായ 13 വയസ്സുകാരനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞതെന്ന് പോലീസ് ഞായറാഴ്ച പറഞ്ഞു.

    മദ്രസയിലെ ഒരു വിദ്യാർത്ഥി തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതോടെ നാടിനെ നടുക്കിയ സംഭവത്തിൻ്റെ ചുരുളഴിഞ്ഞിരിക്കുകയാണ്. സെപ്റ്റംബർ മൂന്നിനാണ് കുട്ടിയെ കാണാനില്ലെന്ന വിവരം കുടുംബത്തിന് ലഭിച്ചത്.

    മദ്രസയിൽ പഠിക്കാൻ താൽപ്പര്യമില്ലാതിരുന്ന 13 വയസ്സുകാരൻ സ്ഥാപനത്തിൻ്റെ പേര് കളങ്കപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കൊല നടത്തിയത്. വിദ്യാർത്ഥികളിൽ ഒരാൾ കൊല്ലപ്പെട്ടാൽ മദ്രസയുടെ പേര് കളങ്കപ്പെടും എന്ന ഉദ്ദേശ്യത്തിൽ ഈ വിദ്യാർത്ഥി തൻ്റെ സുഹൃത്തായ 11 കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

    Also Read-പാറമടയ്ക്കെതിരെ പരാതി നല്‍കിയ സാമൂഹിക പ്രവര്‍ത്തകനെ ലോറി കയറ്റിക്കൊന്നു

    തിങ്കളാഴ്ചയാണ് സമീറിനെ മദ്രസയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയിൽ പ്രാർത്ഥനയ്ക്കായി ധാരാളം ആളുകൾ എത്തും എന്നതിനാൽ ഈ ദിവസം ഒഴിവാക്കി ശനിയാഴ്ചയാണ് താൻ കൊലപാതകത്തിന് തിരഞ്ഞെടുത്തതെന്ന് 13 വയസ്സുകാരൻ പോലീസിൻ്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സമീറിനെ മദ്രസയുടെ താഴ്ഭാഗത്തെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മണലിൽ കുഴിച്ചിട്ടു.

    നേരത്തേ വിദ്യാർത്ഥിയെ മദ്രസയിൽ നിന്ന് കാണാതായപ്പോൾ കുടുംബം പോലീസിനെ സമീപിച്ചിരുന്നു. മദ്രസയിൽ തന്നെ താമസിച്ച് പഠിക്കുകയായിരുന്നു സമീർ എന്നാണ് വിവരം. കൊല്ലപ്പെട്ട കുട്ടിയും കൃത്യം നടത്തിയെന്ന് സംശയിക്കുന്ന കുട്ടിയും കൂട്ടുകാരായിരുന്നെന്നും ഇരുവരും ഒരുമിച്ച് കളിക്കാറുണ്ടായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി നൂഹിലെ പോലീസ് സൂപ്രണ്ട് വരുൺ സിംഗ്ല പറഞ്ഞു. സംഭവം അന്വേഷിക്കാനായി പോലീസ് മദ്രസയിൽ എത്തിയപ്പോൾ പേടിച്ചരണ്ട വിദ്യാർത്ഥി പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും സെപ്റ്റംബർ 3 ശനിയാഴ്ചയാണ് താൻ കുറ്റകൃത്യം നടത്തിയതെന്നും വിദ്യാർത്ഥി സമ്മതിച്ചതായി പോലീസ് അറിയിച്ചു.

    Also Read-തിരുവല്ലം സ്റ്റേഷനിലെ പൊലീസ് ജീപ്പ് അടിച്ചു തകർത്ത കേസിലെ പ്രതിയിൽ നിന്ന് എംഡിഎംഎ പിടിച്ചു

    സെപ്റ്റംബർ 5-നാണ് അഴുകിയ നിലയിലുള്ള സമീറിൻ്റെ മൃതദേഹം മദ്രസയുടെ ബേസ്മെൻ്റിൽ നിന്ന് കണ്ടെടുത്തത്. മണലിൽ കുഴിച്ചിട്ട അവസ്ഥയിലായിരുന്നു മൃതദേഹം. ഇതിനെ തുടർന്ന് പിനൻഗാവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീറിൻ്റെ ബന്ധുവായ ഇഖ്ബാൽ നൽകിയ പരാതി പ്രകാരം, 2021 മുതൽ ഷാ ചൗക ഗ്രാമത്തിലെ ദർഗാ വാലാ മദ്രസയിൽ താമസിച്ച് ഉറുദുവും അറബിയും പഠിച്ചു വരികയായിരുന്നു സമീർ.

    സെപ്റ്റംബർ 3-നാണ് സമീറിനെ മദ്രസയിൽ നിന്ന് കാണാതായതായി ഒരു ഗ്രാമവാസി കുടുംബത്തെ വിവരമറിയിക്കുന്നത്. തുടർന്നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. പോലീസ് മദ്രസയിൽ എത്തി നടത്തിയ അന്വേഷണത്തിലാണ് അഴുകി തുടങ്ങിയ നിലയിൽ സമീറിൻ്റെ മൃതദേഹം കണ്ടെത്തിയത്.
    Published by:Jayesh Krishnan
    First published: