നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പതിമൂന്നുകാരൻ 9 വയസ്സുകാരിയെ പീഡിപ്പിച്ചു! അമ്മയുടെ പരാതിയിൽ ഒത്തുതീർപ്പിന് ശ്രമിച്ച് പഞ്ചായത്ത്

  പതിമൂന്നുകാരൻ 9 വയസ്സുകാരിയെ പീഡിപ്പിച്ചു! അമ്മയുടെ പരാതിയിൽ ഒത്തുതീർപ്പിന് ശ്രമിച്ച് പഞ്ചായത്ത്

  പരാതിയുമായി എത്തിയ അമ്മയോട് പണം സ്വീകരിച്ച് ഒത്തുതീർപ്പിന് തയ്യാറാകണമെന്നായിരുന്നു ഗ്രാമത്തലവൻ ആവശ്യപ്പെട്ടത്

  Rape

  Rape

  • Share this:
   ബറേലി: ഒമ്പത് വയസ്സുകാരിയെ പതിമൂന്ന് വയസ്സുകാരൻ ലൈംഗികമായി പീഡിപ്പിച്ചു. ഉത്തർപ്രേദശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും വിചിത്രമായ പ്രശ്നപരിഹാര ശ്രമമാണ് ഉണ്ടായതെന്നും ആക്ഷേപമുണ്ട്.

   സെപ്റ്റംബർ 16 നാണ് സംഭവം നടന്നത്. ബറേലിയിലെ ബുത ഗ്രാമത്തിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ പതിമൂന്ന് വയസ്സുകാരൻ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.

   വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. ശരീരത്തിൽ പരിക്കേറ്റ പാടും കുട്ടി കാണിച്ചു. തുടർന്ന് പെൺകുട്ടിയുടെ അമ്മ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചു. എന്നാൽ പ്രശ്നം ഒതുക്കി തീർക്കാനും പണം നൽകാനുമുള്ള ശ്രമങ്ങളാണ് നടന്നതെന്ന് അമ്മ ആരോപിക്കുന്നു.

   പൊലീസിൽ വിവരമറിയിക്കുന്നതിന് പകരം ഗ്രാമത്തിലെ ചില പ്രമുഖർ തന്നെ വീട്ടുതടങ്കലിൽ ആക്കിയെന്നും പെൺകുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഇതിനാലാണ് പരാതി നൽകാൻ വൈകിയത്. അമ്മയുടെ പരാതിയിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

   Also Read-ഒരു വർഷം മുമ്പ് സിസേറിയൻ കഴിഞ്ഞ ഗർഭിണിക്ക് ദാരുണാന്ത്യം; വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതിനാലെന്ന് സൂചന

   അതേസമയം, സംഭവത്തിൽ കസ്റ്റഡിയിലായ പതിമൂന്ന് വയസ്സുകാരനെ തിങ്കളാഴ്ച്ച ജുവനൈൽ ഹോമിലേക്ക് മാറ്റി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തിൽ പരാതി ലഭിച്ച ഉടനെ തന്നെ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ബറേലി എസ്എസ്പി രോഹിത് സിംഗ് സജ്വാൻ അറിയിച്ചു.

   പ്രാദേശിക പഞ്ചായത്തിനെതിരെ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയും അന്വേഷിക്കുന്നതായി എസ്എസ്പി അറിയിച്ചു. ആരോപണ മുന്നയിക്കപ്പെട്ട ആൺകുട്ടിയുടെ വീട്ടുകാർക്ക് വേണ്ടി ഗ്രാമത്തലവനാണ് എത്തിയതെന്ന് പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പറഞ്ഞിരുന്നു. പരാതിയിൽ ഒത്തുതീർപ്പിന് ഇയാൾ നിർബന്ധിച്ചുവെന്നും പണം വാങ്ങാൻ ആവശ്യപ്പെട്ടുവെന്നുമാണ് അമ്മയുടെ പരാതി.
   Published by:Naseeba TC
   First published:
   )}