HOME » NEWS » Crime » 13 YEAR OLD GANG RAPE VICTIM S FATHER DIES IN ACCIDENT

മകൾ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി നല്‍കിയതിന് പിന്നാലെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം

അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. ബലാത്സംഗക്കേസിലെ പ്രതികളാണ് അപകടമരണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 10, 2021, 5:16 PM IST
മകൾ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി നല്‍കിയതിന് പിന്നാലെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം
യു പി പൊലീസ് (പ്രതീമാത്മക ചിത്രം)
  • Share this:
ലഖ്നൗ: പതിമൂന്നുകാരിയായ മകൾ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പിതാവ് വാഹനാപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. ബലാത്സംഗക്കേസിലെ പ്രതികളാണ് അപകടമരണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതിന് പിന്നാലെ കുറ്റവാളികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കാൺപൂർ- സാഗർ പാത പ്രദേശവാസികൾ ഉപരോധിച്ചു.

സജേതി ഗ്രാമത്തിലെ പതിമൂന്നുകാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. പ്രതികളും ഇതേ ഗ്രാമത്തിലുള്ളവരാണ്. ഗോലു യാദവ്, ദീപു യാദവ് എന്നിവർ തട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ബലാത്സംഗക്കേസിലെ മുഖ്യപ്രതിയായ ഗോലു യാദവിന്റെ പിതാവ് യു പി പൊലീസിലെ എസ് ഐയാണ്. കാൺപൂരിൽ നിന്ന് 100 കി.മീ. അകലെയുള്ള കനൗജിലാണ് ഇയാൾ ജോലി ചെയ്യുന്നത്. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഗോലു യാദവിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. പരാതി നല്‍കിയതിന് പിന്നാലെ ഗോലു യാദവിന്റെ സഹോദരനടക്കം വീട്ടിലെത്തി അച്ഛന്‍ എസ് ഐയാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പിതാവിന്റെ മരണം കൊലപാതകമാണെന്നും സംഭവത്തില്‍ പൊലീസിന് പങ്കുണ്ടെന്നും ഇവര്‍ ആരോപിച്ചു.

Also Read- അവിഹിത ബന്ധമെന്ന് സംശയം; കോടാലി കൊണ്ട് ഭാര്യയുടെ കയ്യും കാലും വെട്ടി ഭർത്താവ്

കേസിൽ ആരോപണ വിധേയനായാളുടെ സഹോദരൻ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയുടെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, വാഹനാപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അപകടമുണ്ടാക്കിയ വാഹനം ഉടന്‍ കണ്ടെടുക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊപോലീസ് അറിയിച്ചു. രണ്ട് കേസുകളിലും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.



'പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടക്കുന്നതിനിടെ പിതാവ് ഒരു ചായ കുടിക്കാനായി പുറത്തുപോയിരുന്നു. അതിനിടെയാണ് ലോറി ഇടിച്ച് അപകടമുണ്ടായത്. ഉടന്‍തന്നെ അദ്ദേഹത്തെ കാൺപൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്'- കാൺപൂര്‍ ജില്ലാ പൊലീസ് മേധാവി പ്രീതിന്ദര്‍ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read- കൊല്ലത്ത് മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ബലാത്സംഗക്കേസില്‍ ദ്രുതഗതിയിലാണ് നടപടി സ്വീകരിച്ചത്. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അഞ്ച് സംഘങ്ങളെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ബ്രിജേഷ് ശ്രീവാസ്തവ വ്യക്തമാക്കി.
Published by: Rajesh V
First published: March 10, 2021, 5:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories