ആലപ്പുഴ കാർത്തികപ്പള്ളിയിലെ പതിമൂന്നുകാരിയുടെ മരണത്തിൽ ദുരൂഹത

കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും സംഭവം നടന്ന ഇന്നലെ രാത്രിയിലും ബഹളം കേട്ടിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി

News18 Malayalam | news18-malayalam
Updated: June 15, 2020, 5:10 PM IST
ആലപ്പുഴ കാർത്തികപ്പള്ളിയിലെ പതിമൂന്നുകാരിയുടെ മരണത്തിൽ ദുരൂഹത
പ്രതീകാത്മക ചിത്രം
  • Share this:
ആലപ്പുഴ: കാർത്തികപ്പള്ളിയിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. കാർത്തികപ്പള്ളി വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകളാണ് മരിച്ചത്. അമ്മ, മകളോട് നിരന്തരം വഴക്കിട്ടിരുന്നതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. ആറുമാസം മുമ്പ് അമ്മയുടെ അടികൊണ്ട് കണ്ണിനു താഴെ പരുക്ക് പറ്റിയിരുന്നു. നാട്ടുകാർ ചൈൽഡ് ലൈനിൽ അറിയിക്കുകയും അന്ന് പിങ്ക് പോലീസ് എത്തുകയും ചെയ്തിരുന്നു.

അശ്വതിയുടെ ആദ്യ വിവാഹത്തിലെ മകളാണ് മരിച്ച കുട്ടി. രണ്ടാനച്ഛനും അമ്മയ്ക്കും ഒപ്പമാണ് താമസിച്ചു വന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

അതേസമയം സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പൊലീസിന് മൊഴി നൽകി. കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും സംഭവം നടന്ന ഇന്നലെ രാത്രിയിലും ബഹളം കേട്ടിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി.  രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. അമ്മ വഴക്കുപറഞ്ഞതിൽ മനംനൊന്തുള്ള ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

എന്നാൽ കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ചൈൾഡ് ലൈനിലും പിങ്ക് പൊലീസിലും അമ്മയ്ക്ക് എതിരെ നേരത്തെ പരാതി നൽകിയിരുന്നതായും നാട്ടുകാർ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നാട്ടുകാർ ആവശ്യപ്പെട്ടു.
TRENDING:Sushant Singh Rajput Found Dead | സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യ; ഞെട്ടലിൽ ബോളിവുഡ് [NEWS]കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]
എന്നാൽ കുട്ടിയെ രണ്ടാനച്ഛനും  അമ്മയും ചേർന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് വീട്ടുകാർ പൊലീസിന് മൊഴി നൽകി. മറ്റ് കുടുംബപ്രശ്നങ്ങൾ ഇല്ലെന്നും ബന്ധുക്കൾ പ്രതികരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
First published: June 14, 2020, 7:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading