നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊല്ലത്ത് മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി 13 കാരിയെ തട്ടിക്കൊണ്ടു പോയി

  കൊല്ലത്ത് മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി 13 കാരിയെ തട്ടിക്കൊണ്ടു പോയി

  സംഭവത്തില്‍ പ്രദേശവാസികളായ നാല് പേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

  malayalam.news18.com

  malayalam.news18.com

  • News18
  • Last Updated :
  • Share this:
   കൊല്ലം: ഓച്ചിറയില്‍ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ 13 കാരിയായ മകളെ തട്ടിക്കൊണ്ടു പോയി. രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെയായിരുന്നു സംഭവം.  ഇന്ന് രാവിലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും  നടപടിയെടുത്തിട്ടില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്.

   സംഭവത്തില്‍ പ്രദേശവാസികളായ നാല് പേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ടാഴ്ച മുമ്പും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും പൊലീസ് ഇടപെട്ട് തിരിച്ചെത്തിച്ചെന്നും പറയപ്പെടുന്നു.

   Also Read ഹൽവക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് പ്രവാസിയുടെ കൈയിൽ കൊടുത്തുവിടാൻ ശ്രമം; യുവാവ് പിടിയിൽ

   ഓച്ചിറ - വലിയകുളങ്ങര പ്രദേശത്ത് ഒരു മാസമായി വഴിയോരക്കച്ചവടം നടത്തുന്നവരാണ് ദമ്പതികള്‍. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

   First published:
   )}